ശ്രീനഗർ: അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ശ്രീനഗറിലെ ഖാൻയാറിലാണ് ഏറ്റുമുട്ടൽ. ഭീകരർ വെടിയുതിർത്തതായാണ് വിവരം.
മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. പ്രദേശം വളഞ്ഞ് വെടിവയ്പ്പ് തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.