അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി സംവദിച്ച് കേന്ദ്രമമന്ത്രി കിരൺ റിജിജു. അരുണാചൽപ്രദേശിലെ തവാംഗ് ജില്ലയിൽ 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബുംലയിലാണ് കേന്ദ്രമന്ത്രി ചൈനീസ് സൈനികരുമായി സംവദിച്ചത്. ദീപാവലിയോടനുബന്ധിച്ചായിരുന്നു കിരൺ റിജിജുവിന്റെ സന്ദർശനം.
കനത്ത തണുപ്പിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ സന്ദർശിച്ച് വിവരങ്ങൾ തിരക്കാൻ കേന്ദ്രമന്ത്രി മറന്നില്ല. ഇത്രയും ഉയരമുള്ള പ്രദേശത്ത് എങ്ങനെയാണ് പ്രവർത്തനങ്ങളിലേർപ്പെടുന്നതെന്ന് അദ്ദേഹം തിരക്കി. കാലാവസ്ഥയെ ചെറുക്കുന്നതിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ‘ശത്രുനാശ്’ എന്നെഴുതിയ തൊപ്പി വെച്ചായിരുന്നു അദ്ദേഹം സന്ദർശനത്തിനെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികർക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷിച്ചത്.
സൈനികരെ പിൻവലിച്ച് പട്രോളിംഗ് പുനരാരംഭിച്ചതിന് പിന്നാലെ മോദി മന്ത്രിസഭയിലെ കാബിനറ്റ് റാങ്കിലുള്ള മന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് റിജിജു ചൈനീസ് പട്ടാളക്കാരോട് സംസാരിച്ചത്. അതിർത്തിയിൽ നിന്ന് നോക്കുമ്പോൾ ആർക്കും ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ അഭിമാനം തോന്നുമെന്നും അദ്ദേഹം എക്സിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു.
After talking to Chinese soldiers and seeing the infrastructures, everyone will feel proud of India’s border development now.
Celebrated Diwali at Bumla with our Army Jawans in Arunachal Pradesh. #HappyDeepavali2024 #Diwali pic.twitter.com/l17nwI4KYa— Kiren Rijiju (@KirenRijiju) November 1, 2024
2020 ഏപ്രിലിൽ ഗൽവാൻ സംഘർഷത്തിന് പിന്നാലെയാണ് യഥാർത്ഥ രേഖയിൽ ഇരു രാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചത്. എന്നാൽ ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനിക പിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശി. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സൈനികരെ സന്ദർശിച്ചത്.