ചെന്നൈ: മുതിർന്ന നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ. ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മകൾ സുഹാസിനി ഹാസൻ അറിയിച്ചു. നടൻ കമൽഹാസന്റെ മൂത്ത സഹോദരൻ കൂടിയാണ് ചാരുഹാസൻ.
ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പിതാവിന് വയ്യാതായത്. അതിനാൽ ഞങ്ങളുടെ ഇത്തവണത്തെ ദീപാവലി ആശുപത്രിയിലായെന്നും ചാരുഹാസനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുഹാസിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
ശസ്ത്രക്രിയയ്‌ക്ക് തൊട്ടുമുൻപ് പിതാവിനോട് സംസാരിക്കുന്ന വീഡിയോയും സുഹാസിനി പങ്കുവച്ചിരുന്നു. എന്താണ് ഇപ്പോൾ പറയാനുള്ളതെന്ന് സുഹാസിനി ചോദിക്കുമ്പോൾ, ശസ്ത്രക്രിയ്‌ക്ക് താൻ തയ്യാറാണന്നും ഉറപ്പായും തിരിച്ചു വരുമെന്നും ചാരുഹാസൻ മറുപടി നൽകുന്നുണ്ട്. സുഹാസിനിയുടെ പോസ്റ്റിന് താഴെ നിരവധി പ്രമുഖർ പിന്തുണ അറിയിച്ച് എത്തിയിരുന്നു.















