കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി തുറന്നടിച്ചു. ഭരണകക്ഷിയുടെ രണ്ട് എംഎൽഎമാരെ അബ്ദുൾ ഖാലേക് മൊല്ലയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കാളി പൂജ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഭരണകക്ഷിയായ തൃണമൂലിന്റെ എംഎൽഎമാരായ ഉഷ റാണി മൊണ്ടലും, സുകുമാർ മഹാതയും ആക്രമണത്തിന് ഇരയായത്. അബ്ദുൾ ഖാലേക് മൊല്ലയുടെയും അബ്ദുൾ ഖാദർ മൊല്ലയുടെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമായിരുന്നു ഇവരെ ആക്രമിച്ചത്. രാക്ഷസമാരെ തൃണമൂൽ വളർത്തിയെടുത്തു. ഇപ്പോൾ അവർ നിങ്ങളെ തന്നെ തിരിഞ്ഞു കൊത്താൻ തുടങ്ങിയിരിക്കുന്നു. എങ്കിലും വോട്ടുബാങ്ക് സംരക്ഷിക്കുകയെന്നതാണ് മമത ബാനർജിയുടെ ലക്ഷ്യം.”- സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.
You created a monster, now it’s biting you back.
The Mamata Banerjee regime has given a long rope to a section of people for reaping vote bank centric political dividends. They extend full electoral support to the TMC Party and in exchange they go scot free after targeting the… pic.twitter.com/EAsFVT8syN
— Suvendu Adhikari (@SuvenduWB) November 2, 2024
ആക്രമണം നടത്തിയ ശേഷവും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മമതയുടെ പൊലീസുകാർ തയ്യാറായില്ല. ആക്രമണത്തിൽ പൊലീസ് മൗനം പാലിക്കുകയാണ്. ബംഗാളിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇപ്പോഴുണ്ടായ ആക്രമണമെന്നും ഇത്തരം രാക്ഷസമാരെ കുപ്പിയിലടയ്‌ക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കാളി പൂജയിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെ ആക്രമികൾ തങ്ങളെ കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ഉഷ റാണി വ്യക്തമാക്കിയിരുന്നു. കാലിൽ മുറിവേറ്റതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിരുന്നു.















