ദീപാവലി ആഘോഷത്തിന്റെയും പൂജകളുടെയും ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. മകൾ റാഹയ്‌ക്കും ഭർത്താവ് രൺബീറിനും കുടുംബത്തിനൊപ്പം പുതിയ വീട്ടിലാണ് ആഘോഷങ്ങൾ നടന്നത്. ഇതിന്റെ മനോഹര ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. സ്വർണനിറത്തിലുള്ള വസ്ത്രങ്ങളാണ് താരങ്ങൾ അണിഞ്ഞിരുന്നത്. ഏവരുടെയും ശ്രദ്ധാ കേന്ദ്രം കുഞ്ഞു റാഹയായിരുന്നു.
ആലിയയുടെ മാതാവ് സോണി റസ്ദാനും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മസ്റ്റെഡ് യെല്ലോ സാരിയായിരുന്നു ആലിയയുടെ വേഷം. സഹോദരി ഷഹീനും ആലിയക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. റൺബീറിന്റെ മാതാവ് നീതു കപൂറും എത്തിയിരുന്നു. അതേസമയം വാസൻ ബാല സംവിധാനം ചെയ്ത ജിഗ്രയിലാണ് ഏറ്റവുമൊടുവിൽ ആലിയ അഭിനയിച്ചത്. പക്ഷേ ചിത്രം സമ്പൂർണ പരാജയമായിരുന്നു.
ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. രൺബീർ കപൂറും വിക്കി കൗശലും പ്രധാനകഥാപാത്രങ്ങളാകുന്ന സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. ബിക്കാനെറിൽ ഇതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
View this post on Instagram
“>