തിരുവനന്തപുരം: കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സ്ഥലത്തിന് പോലും വഖ്ഫ് അവകാശം ഉന്നയിച്ചിരിക്കുകയാണ് രാഷ്‌ട്രിയ നിരീക്ഷകൻ പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ. ഖാർഗയുടെ സ്ഥലം വഖ്ഫ് കൊണ്ടു പോയി. ഇക്കാര്യം പുറത്ത് പറയാനാകാതെ ഖാർഗെ വീട്ടിലിരുന്ന് കരയുകയാമെന്നും അദ്ദേഹം പരിഹസിച്ചു. ഇതു പോലെ പല കോൺഗ്രസുകാരുടെയും സ്ഥലം പോയിട്ടുണ്ട്. അവർ ഇത് പുറത്ത് പറയാത്തതാണ്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത് വ്യക്തമാകുമെന്നും ജനം ഡിബേറ്റിൽ അദ്ദേഹം പറഞ്ഞു.
വഖ്ഫ് വിഷയത്തിൽ കോൺഗ്രസും കോടതിയും കുറ്റകരമായ മൗനമാണ് പുലർത്തുന്നത്. കാണിച്ച മണ്ടത്തരത്തിനും ജനങ്ങളോട് കാണിച്ച വഞ്ചനയ്‌ക്കും കോൺഗ്രസ് മാപ്പ് പറയണം. ജിഹാദി വഖ്ഫിൽ നിന്ന് രക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ കേരളത്തിലെ 140 എംഎൽഎമാരും പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇതിൽ 30 ഓളം പേർ കൃസ്ത്യനികളാണ്.
പാകിസ്താൻ പോലെ ജിഹാദി രാഷ്‌ട്രമായി ഇന്ത്യയെ മാറ്റാനുള്ള കൃത്യമായ ട്രാപ്പാണ് വഖ്ഫ്. ഇതിന്റെ ആദ്യപടിയായി 2015ൽ കോൺഗ്രസുകാരും കനയ്യകുമാറും ജെഎൻയുവിൽ കേരൾ മാഗേ ആസാദി എന്ന് വിളിച്ചു. പിന്നാലെ അവൽ മലർ കുന്തിക്കം വിളിയുണ്ടായി. അതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പൊന്നോമനയായ ലീഗ് അമ്പല നടയിൽ കെട്ടിത്തൂക്കും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയത്. അന്ന് ഹമാസ് കോൺഗ്രസും ഹിസ്ബുള്ള കോൺഗ്രസും മിണ്ടിയില്ല. അതിന് പകരം ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തവർക്കെതിരെ കേസെടുത്തു.
കേരളം മുഴുവൻ വഖ്ഫാണ്. ഏതെങ്കിലും കാലത്ത് ഒരു മുസ്ലീം ഭരണാധികാരി ഭരിച്ച് പ്രദേശങ്ങളെല്ലാം ഇന്ന് വഖ്ഫിന്റേതാണ്. മലബാറിൽ ടിപ്പുവും, വാരിയൻ കുന്നന്റെ അൽദൗള നിലനിന്ന പ്രദേശവും ഇവരുടേതാണ്. കോൺഗ്രസ് ഉണ്ടാക്കിയ നിയമം തികച്ചും വിവരക്കേട് നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.















