കോഴിക്കോട്: മീഡിയ വൺ ചാനലിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വെറലാകുന്നു. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മീഡിയ വണിന്റെ റിപ്പോർട്ടറോടാണ് അദ്ദേഹം ഇത് പറയുന്നത്. ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തെ പിന്തുണച്ച് നിരവധി കന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.
“മീഡിയാ വണ് എന്ന് പറഞ്ഞാ തന്നെ ജമാ അത്തെ ഇസ്ലാമിയുടെ കണ്ടൂടാത്ത സാധമാണ്. നാട്ടിൽ കുഴപ്പം ഉണ്ടക്കുന്ന സാധനമാണത്. സമുദായത്തിൽ ഭിന്നതയുണ്ടാക്കി.അവർ തീവ്രവാദത്തിന്റെയും മതരാഷ്‌ട്ര വാദത്തിന്റേയും ആൾക്കാരാണ്. അത് എതിർക്കപ്പെടേണ്ടതാണ്. സമസ്തയുണ്ടാക്കിയത് തന്നെ അതിനാണ്. ജമാഅത്തെ ഇസ്ലാമിയെയും മുജാഹിദ്ദിനെയും എതിർക്കുകയാണ് സമസ്തയുടെ ഒന്നാമത്തെ അജണ്ടയെന്നും”- ഉമർ ഫൈസി മുക്കം പറയുന്നു.