നവംബർ അവസാനത്തോടെ രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാൻ മഹീന്ദ്ര. മഹീന്ദ്ര ‘XEV 9e’, ‘BE 6e’ എന്നിവയുടെ വേൾഡ് പ്രീമിയർ നവംബർ 26 ന് ചെന്നൈയിൽ നടക്കും. പുതിയ മഹീന്ദ്ര XEV 9e, BE 6e എന്നിവ ബ്രാൻഡിന്റെ ആദ്യ മുൻനിര ഉൽപ്പന്നങ്ങളാണെന്ന് പറയപ്പെടുന്നു.
രണ്ട് EVകളും INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ടാമത്തേത് ഒരു സ്‌പോർട്ടി ലുക്കിംഗ് കൂപ്പെ എസ്‌യുവിയാണ്. വരാനിരിക്കുന്ന മോഡലുകളുടെ ദൃശ്യങ്ങൾ കാണിക്കുന്ന ടീസറും മഹീന്ദ്ര പുറത്തിറക്കി. XEV 9e അടിസ്ഥാനപരമായി XUV700-ന്റെ ഒരു പ്യുവർ-ഇലക്‌ട്രിക് പതിപ്പാണ്. അതേസമയം ബ്രാൻഡിന്റെ ‘ബോൺ ഇലക്ട്രിക്’ ശ്രേണിയുടെ ഭാഗമായ BE 6e അടിസ്ഥാനപരമായി നിർമ്മിച്ചതാണ്.
മഹീന്ദ്ര XEV 9e, BE 6e എന്നിവ XUV400 ന് മുകളിലായിരിക്കും. BE 6e ടാറ്റ Curvv.ev ന് എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം XEV 9e വരാനിരിക്കുന്ന ടാറ്റ ഹാരിയർ ഇവിയുമായി കൊമ്പുകോർക്കും.