തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. വഖ്ഫ് പറയുന്ന ഭൂമിയെല്ലാം വഖ്ഫിന്റെയാകുമെന്ന വഖ്ഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റേടമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുമ്പോൾ മിണ്ടാതിരിക്കുകയും പാലസ്തീനിൽ കൊല്ലപ്പെടുമ്പോൾ പ്രതിഷേധം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ അൽ- മതേതതത്വം, കേരളത്തിലെ വൺ സൈഡ് മതേതരത്വം അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സൗകര്യമില്ലെന്നും അദ്ദേഹം ജനം ടിബേറ്റിൽ പറഞ്ഞു.
വഖ്ഫ് ഭേദഗതി നിയമത്തെ തുടക്കം മുതൽ എതിർക്കുകയും നിയമസഭയിൽ എതിർപ്പ് കൃത്യമായി രേഖപ്പെടുത്തി പ്രമേയം പാസാക്കുകയും ചെയ്ത മുന്നണികളാണ് യുഡിഎഫും എൽഡിഎഫും. അന്തസുള്ള നിയമനിർമാണ സഭയുടെ ജോലി ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്തിരുന്നെങ്കിൽ നിങ്ങളെ അഭിനന്ദിച്ചേനെ. ഇടതുപക്ഷവും വലതുപക്ഷവും ഐക്യകണ്ഠേന യാതൊരു മര്യാദയുമില്ലാതെ, ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാതെ ഏതാനും ഭാഗം മാത്രം പരാമർശിച്ച് കരിനിയമമായി ജനങ്ങളുടെ മുൻപിൽ ചിത്രീകരിച്ച് ഇതിനെതിരെ പ്രമേയം പാസാക്കി. അത് തെറ്റോ ശരിയോ എന്നതാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പാർലമെൻ്റിലെത്തുമ്പോൾ ഒരുമിച്ച് നിലപാടെടുക്കുന്നവരാണ് കേരളത്തിലെ രണ്ട് പ്രബല മുന്നണികൾ. ഇവിടെ നിന്ന് പോകുന്ന ജനപ്രതിനിധികൾ പാർലമെൻ്റിൽ എഴുന്നേറ്റ് നിന്ന് എതിർക്കുന്നതിന് പകരം വഖഫ് ആക്ട് വേണം, ഇതിന്റെ ദോഷവശങ്ങൾ ഉൾപ്പടെ പറയാനുള്ള സാമാന്യ മര്യാദ കാണിക്കണം. പാർലമെൻ്റിൽ ബിൽ വരുമ്പോൾ ഈ മര്യാദ കാണിച്ചില്ലെങ്കിൽ തിരിച്ച് കേരളത്തിലേക്ക് വരുമ്പോൾ കൃത്യമായി അതിന് മറുപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിജെപി വർഗീയത പറയുന്നുവെന്നാണ് ഇടതു-വലത് മുന്നണികളുടെ പ്രധാന ആരോപണം. വഖ്ഫ് ആക്ടിനെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുസ്ലീം സംഘടനകളെയും മുസ്ലീംങ്ങളെയും വലിച്ചിഴയ്‌ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി വഖ്ഫിനെതിരെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരും പറഞ്ഞിട്ടല്ലല്ലോ സമുദായ നേതാക്കളുടെ യോഗം വിളിച്ചതെന്നും ഷോൺ ജോർജ് ചോദിച്ചു. സമുദായ നേതാക്കൾക്കെന്താ ഇതിൽ കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഒരു നിയമനിർമാണം നടത്തുമ്പോൾ എല്ലാ പ്രാവശ്യത്തെയും പോലെ ഒരു ഭീകര നിയമമായി ചിത്രീകരിക്കാൻ സാധിച്ചില്ല, അതിൽ പരാജയമുണ്ടായി. അതാണ് ഈ വിഭ്രാന്തിയുടെ കാര്യമെന്നും അദ്ദേഹം തുറന്നടിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എത്രയേറെ പ്രമേയങ്ങൾ പാസാക്കിയവരാണ് ഇവർ. എന്നാൽ രാജ്യത്തെ ഏതെങ്കിലുമൊരു മുസ്ലീം മതവിശ്വാസിക്ക് എന്തെങ്കിലും സംഭവിച്ചോയെന്നും ഷോൺ ജോർജ് ചോദിച്ചു. കാലങ്ങളായി മോദി സർക്കാർ കൊണ്ടുവരുന്ന കരിനിയമങ്ങളായി ചിത്രീകരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഇന്ത്യ മറിച്ചുവയ്‌ക്കുന്ന സമരങ്ങൾ ചെയ്തവരാണ്. എന്നാൽ ഇന്ന് കശ്മീർ സമാധാനത്തിന്റെ പാതയിലാണ്. കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത് 1.80 കോടി ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയതെങ്കിൽ കശ്മീരിലെത്തിയത് 1.99 കോടി ലക്ഷം പേരാണ്. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾ അവിടേക്കെത്തുന്നുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.















