എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനും ഉടൻ നിർത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം:സംയുക്ത പാർലമെൻ്ററി സമിതിക്ക് കത്തയച്ച് കർണാടക പ്രതിപക്ഷ നേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനും ഉടൻ നിർത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം:സംയുക്ത പാർലമെൻ്ററി സമിതിക്ക് കത്തയച്ച് കർണാടക പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനുകളും ഉടൻ നിർത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും വഖഫ് (ഭേദഗതി) ബിൽ 2024-ന്റെ സംയുക്ത പാർലമെൻ്ററി സമിതി അധ്യക്ഷൻ ജഗദാംബിക പാലിനും കത്തയച്ചു.

വഖ്ഫ് നിയമ ഭേദഗതി പ്രതീക്ഷിച്ച് വഖ്ഫ് ബോർഡ് അവകാശ വാദമുന്നയിച്ച എല്ലാ ഭൂമികളും രജിസ്റ്റർ ചെയ്യാൻ കർണാടകസംസ്ഥാനത്ത് തിടുക്കത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർ അശോക തിങ്കളാഴ്ച ആരോപിച്ചു .

“ഈ മുൻകൂർ ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും വഖഫ് ബോർഡും റവന്യൂ രേഖകളിൽ മാറ്റം വരുത്താനും കർഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫിന് കൈമാറാനും തുടങ്ങി. ധൃതിപിടിച്ച് വെള്ളപൂശുകയും ഭൂമിയുടെ മേൽ അന്യായമായി അവകാശവാദങ്ങൾ ഉന്നയിച്ച് അതൊക്കെ വഖ്ഫ് ബോർഡുകൾക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കർണാടകയിലെ ആയിരക്കണക്കിന് കർഷകരുടെയും പാവപ്പെട്ടവരുടെയും ന്യായമായതും പൂർവ്വികവുമായ സ്വത്തവകാശം നഷ്ടപ്പെടുത്തും” കത്തിൽ പറയുന്നു.

“വിജയപുര ജില്ലയിൽ 15,000 ഏക്കർ ഭൂമി പിടിച്ചെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നൂറുകണക്കിന് കർഷകർ പറഞ്ഞതിനെ തുടർന്നാണ് ഇത് വെളിപ്പെട്ടത്. എല്ലാ ജില്ലകളിലും 10,000 ഏക്കർ വീതം ഭൂമി വഖ്ഫ് ആയി രജിസ്റ്റർ ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി പറയുന്നു. ക്ഷേത്രങ്ങൾ, മഠങ്ങൾ, മറ്റ് ഹിന്ദു മത സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമി തങ്ങളുടേതാണെന്ന് വഖ്ഫ് ബോർഡ് അവകാശപ്പെടുന്നു. ഹിന്ദു ശ്മശാനവും തൻ്റേതാണെന്ന് വഖ്ഫ് പരാമർശിച്ചത് കൂടുതൽ ഞെട്ടിക്കുന്നതാണ്” അദ്ദേഹം പറഞ്ഞു.

“പതിമൂന്നാം നൂറ്റാണ്ടിലെ വിരക്ത മഠത്തിന്റെ സിന്ദഗിയിലെ 1.28 ഏക്കർ ഭൂമി, വിജയപുരയിലെ ചരിത്രപ്രസിദ്ധമായ സോമേശ്വര ക്ഷേത്രം, കലബുർഗിയിലെ ബിരദേവ ഗുഡി എന്നിവയുൾപ്പെടെ നിരവധി പ്രശസ്തമായ സ്ഥലങ്ങളും വഖഫ് അവകാശപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയും ഹവേരിയിൽ അക്രമവും കലാപവും നടക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്ത് സംയുക്ത സമിതി അടിയന്തരമായി കർണാടക സർക്കാർ ചീഫ് സെക്രട്ടറിയുമായി സംസാരിക്കണം”. വഖഫുമായി ബന്ധപ്പെട്ട ഭൂമിയുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കണമെന്ന് ആർ.അശോക് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: R AshokaJoint Parliamentary CommitteeKarnataka Waqf
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies