ബെംഗളൂരു: കർണാടകയിലെ ബിദാറിലും വഖ്ഫ് അതിക്രമം. ഉദബാല ഗ്രാമത്തിലെ കർഷകനായ കൃഷ്ണമൂർത്തിയുടെ 18.60 ഏക്കർ ഭൂമിക്കാണ് വഖ്ഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിർധനനായ മുസ്ലീം വിശ്വാസിയുടെ മൃതദേഹം കൃഷ്ണമൂർത്തിയുടെ സമ്മതപ്രകാരം ഇവിടെ അടക്കം ചെയ്തിരുന്നു. ഇത് മുതലെടുത്താണ് വഖ്ഫിന്റെ അവകാശവാദം.
മുമ്പ് മാരാപ്പ, മാരുതി, കൃഷ്ണമൂർത്തി, ലക്കപ്പ എന്നിങ്ങനെ നാലു പേരുടെ പേരിലായിരുന്നു ഈ സ്ഥലത്തിന്റെ ആധാരം. പിന്നീട് മൂന്ന് പേർ മരിക്കുകയും ഭൂമി മുഴുവൻ കൃഷ്ണമൂർത്തിയുടെ പേരിലാകുകയും ചെയ്തു.
2013-ലാണ് കൃഷ്ണമൂർത്തിയുടെ ഭൂമി കൈയ്യടക്കാനുള്ള ശ്രമം വഖ്ഫ് ബോർഡ് തുടങ്ങിയത്. പിന്നാലെ ഭൂമി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും പിഹാനിയിൽ വഖ്ഫിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.















