ഐപിഎൽ 2025 സീസണിലേക്കുള്ള മെഗ താരലേലം സൗദി അറേബ്യൻ തുറമുഖ നഗരമായ ജിദ്ദയിൽ. നവംബർ 24,25 തീയതികളിലാണ് ലേലം നടക്കുക. ആദ്യം റിയാദിലാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റുകയായിരുന്നു. അബാദി അൽ ജോഹർ അരീനയിലാണ് ലേലനടപടികൾ നടക്കുക. ബിസിസിഐ വേദികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലേലത്തിന് രജിസ്റ്റർ ചെയ്ത 1574 താരങ്ങളിൽ 320 ക്യാപ്ഡ് കളിക്കാരും 1224 അൺ ക്യാപ്ഡ് താരങ്ങളുമുണ്ട്.
30 പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇത്തരവ നിരവധി പ്രമുരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ മത്സരം നടക്കുമ്പോഴാണ് ലേലവും നടത്തുന്നത്. ലേല നടപടികളും ടെസ്റ്റും ഡിസ്നി സ്റ്റാർ ആണ് ബ്രോഡ്കാസ്റ്റിംഗ് ചെയ്യുന്നത്. ദുബായ്, സിംഗപ്പൂർ,വിയന്ന തുടങ്ങിയടങ്ങൾ വേദിക്കൾക്കായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ബിസിസിഐ സൗദി അറേബ്യ ഉറപ്പിക്കുകയായിരുന്നു. ബിസിസിഐ ഡെലഗേറ്റുകളുടെ സന്ദർശനത്തിന് ശേഷമായിരുന്നു ഇത്.















