സമ്പദ്‌വ്യവസ്ഥയും, ഗർഭച്ഛിദ്രവും വോട്ടർമാരെ സ്വാധീനിച്ച ഘടകങ്ങളായി; 70% പേരും യുഎസിൽ നടക്കുന്ന കാര്യങ്ങളിൽ അസംതൃപ്തരെന്ന് എക്‌സിറ്റ് പോളുകൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സമ്പദ്‌വ്യവസ്ഥയും, ഗർഭച്ഛിദ്രവും വോട്ടർമാരെ സ്വാധീനിച്ച ഘടകങ്ങളായി; 70% പേരും യുഎസിൽ നടക്കുന്ന കാര്യങ്ങളിൽ അസംതൃപ്തരെന്ന് എക്‌സിറ്റ് പോളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 08:22 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി പരിഗണിച്ചത് ജനാധിപത്യം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. സിബിഎസ് ന്യൂസ് സർവേ പ്രകാരം പ്രകാരം 10 പേരിൽ ആറ് വോട്ടർമാരും നിലവിൽ രാജ്യത്തിന്റെ ജനാധിപത്യ സാഹചര്യങ്ങളെയാണ് പ്രഥമ വിഷയമായി പരിഗണിച്ചത്.

ഗർഭച്ഛിദ്രമാണ് വോട്ടർമാരെ സ്വാധീനിച്ച മറ്റൊരു പ്രധാന വിഷയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസും ഈ വിഷയത്തിൽ കൃത്യമായ നിലപാടുകൾ പ്രഖ്യാപിച്ചിരുന്നു. ഗർഭച്ഛിദ്രം നിയമവിധേയമാക്കുമെന്ന നിലപാട് കമലാ ഹാരിസ് സ്വീകരിച്ചപ്പോൾ ഇതിനെ പൂർണമായും എതിർക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

10ൽ ഒരാൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മുൻഗണന നൽകിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും സർവേ വ്യക്തമാക്കുന്നു. മാത്രമല്ല സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും രാജ്യത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയവരാണ്. അമേരിക്കയുടെ നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് അഭിപ്രായമുള്ളവരാണ് 10ൽ ആറ് പേരും. എന്നാൽ നല്ല ദിനങ്ങൾ കഴിഞ്ഞുപോയി എന്ന് വിശ്വസിക്കുന്നവരാണ് പത്തിൽ മൂന്ന് പേർ. ജോ ബൈഡന്റെ ഭരണനേതൃത്വത്തിലും നല്ലൊരു ശതമാനം ആളുകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നേറ്റം തുടരുകയാണ്. ഓകലഹോമ, മിസിസിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്റ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ എന്നിവടങ്ങളിൽ ട്രംപ് വിജയിച്ചപ്പോൾ വെർമോണ്ട്, മേരിലാന്റ്, കനക്ടികട്ട്, റോഡ് ഐലന്റ് എന്നിവിടങ്ങളിൽ കമല ഹാരിസും വിജയം സ്വന്തമാക്കി.

 

 

Tags: US presidential electionExit polls47th PresidentRepublican leader Donald TrumpDemocratic nominee Kamala Harris
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies