പുലിവാല് പിടിച്ച് ഇന്ത്യയിലെ മുൻനിര മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്. സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോ നിത്യ രാജശേഖർ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. 35 വയസ്സുള്ള അയ്യങ്കാർ യുവതി എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം രൂപയിലധികം സർവ്വീസ് ചാർജ് വാങ്ങുന്ന എലൈറ്റ് സബ്സ്ക്രിപ്ഷനിലാണ് വ്യാജ പ്രൊഫൈലുള്ളത്.
സ്വാതി മുകുന്ദ് നേരിട്ട് എത്തിയാണ് മാട്രിമോണിയൽ സൈറ്റിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ഞാൻ ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയിൽ വഴി അല്ലെന്ന് സ്വാതി മുകുന്ദ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. വൈറലായ വീഡിയോയിൽ, പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകി. സ്വാതി മുകുന്ദിന് ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
View this post on Instagram
എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ തന്റെ ചിത്രമുള്ള പ്രൊഫൈൽ കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. വളരെയധികെ സൂഷ്മതയോടെ കൈകാര്യം ചെയ്യുന്നതാണ് എലൈറ്റ് വിഭാഗമെന്നാണ് ഇവരുടെ അവകാശവാദം. ആളുകളിൽ നിന്ന് പണം ഈടാക്കി പറ്റിക്കുകയാണ് . ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സ്വാതി പറഞ്ഞു. മാട്രിമോണിയൽ സൈറ്റുകളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചയാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















