നെറ്റിയിൽ കൊമ്പുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചൈനീസ് മുത്തശ്ശി . 107 കാരിയായ ചെൻ ആണ് നെറ്റിയിൽ കൊമ്പ് പോലെയൊരു ഭാഗം വളർന്ന് വന്നത് . ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ ഡൂയിനാണ് ഈ മുത്തശിയുടെ ചിത്രങ്ങൾ പങ്ക് വച്ചത്.
മാന്ത്രിക ഗുണങ്ങളുള്ള കൊമ്പാണിതെന്നാണ് ചൈനയിൽ പലരും വിശ്വസിക്കുന്നത് . ഇത് നീക്കം ചെയ്യരുതെന്നും ചില പറയുന്നു . ഇത്തരത്തിൽ കൊമ്പ് തന്റെ മുത്തശിയ്‌ക്ക് ഉണ്ടായിരുന്നുവെന്നും അത് നീക്കം ചെയ്ത തൊട്ടടുത്ത ദിവസം മുത്തശി മരിച്ചുവെന്നുമാണ് ഒരാളുടെ കമന്റ് . ‘ ദീർഘായുസിന്റെ സൈറൺ ‘ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
പ്രായത്തിന്റേതായ അവശതകളൊന്നും ചെന്നിനെ അലട്ടാത്തതും ഇതു കൊണ്ടാണെന്നാണ് ചൈനക്കാരുടെ ഭാഷ്യം . ചെന്നിനാണെങ്കിൽ നല്ല ആരോഗ്യവും , ഊർജ്ജവും , വിശപ്പും ഒക്കെയുണ്ട് താനും. . ഇതിനെല്ലാം കാരണം ഈ നാലിഞ്ചുള്ള കൊമ്പാണെന്നാണ് ചൈനാക്കാർ പറയുന്നത് .
അതേസമയം അപൂർവ്വ ത്വക്ക് രോഗമാണിതെന്ന് ഡോക്ടർമാർ പറയുന്നു .60 നും , 70 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കാണപ്പെടുന്നതെന്നും , കട്ടേനിയസ് ഹോൺസ് എന്ന രോഗമാണിതെന്നും ഡോക്ടർമാർ പറയുന്നു . ഇതിന് വളർച്ചയുണ്ടായാൽ കാൻസർ പോലെയുള്ള സാദ്ധ്യതകൾ ആകാമെന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ ചെന്നാകട്ടെ ഇത് നീക്കം ചെയ്യില്ലെന്ന നിലപാടിലുമാണ്.















