'മൂത്രത്തിന്റെ ദുർഗന്ധത്തിലും ആളുകൾ ഭക്ഷണം കഴിച്ചു'; ' ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സ്ഥലം'; കൊൽക്കത്തയുടെ ചിത്രങ്ങൾ പങ്കുവച്ച് എക്‌സ് ഉപയോക്താവ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘മൂത്രത്തിന്റെ ദുർഗന്ധത്തിലും ആളുകൾ ഭക്ഷണം കഴിച്ചു’; ‘ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സ്ഥലം’; കൊൽക്കത്തയുടെ ചിത്രങ്ങൾ പങ്കുവച്ച് എക്‌സ് ഉപയോക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

മനംകവരുന്ന നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നാൽ എത്ര സുന്ദരമായ പ്രദേശങ്ങളുണ്ടെങ്കിലും മോശപ്പെട്ട ഒരു സ്ഥലം മതി എല്ലാ മനോഹാരിതയും തകർക്കാൻ. അത്തരത്തിൽ ‘ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം’ എന്ന ഖ്യാതിയാണ് ഇപ്പോൾ കൊൽക്കത്തയ്‌ക്കുള്ളത്. കൊൽക്കത്ത സന്ദർശിച്ച ശേഷം ഡിസൈനറായ ഡി എസ് ബാലാജിയാണ് തനിക്കുണ്ടായ ദുരനുഭവം എക്‌സിലൂടെ വിവരിച്ചത്.

മാലിന്യങ്ങൾ നിറഞ്ഞതും വൃത്തിഹീനവുമായ ഓടകളുടെയും ചിത്രങ്ങൾ പങ്കുവച്ചാണ് ‘ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരം’ എന്ന് കൊൽക്കത്തയെ അദ്ദേഹം വിശേഷിപ്പിച്ചത്. തുറന്നു കിടക്കുന്ന ചാലുകളെ കുറിച്ചും രൂക്ഷമായ മൂത്രത്തിന്റെ ദുർഗന്ധത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളുമായി താൻ മല്ലിടുമ്പോൾ നാട്ടുകാർ ഒരു ഓടയ്‌ക്ക് സമീപമിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

” ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയും വൃത്തിക്കെട്ട നഗരത്തിലൂടെ ഞാൻ യാത്ര ചെയ്തിട്ടില്ല. പശ്ചിമ ബംഗാൾ എത്രത്തോളം വൃത്തിഹീനമാണെന്ന് എനിക്ക് മനസിലായി. അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമാണ്. നഗരത്തിലെ പൗരന്മാരിൽ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. ഇത് വളരെയധികം സങ്കടകരമാണ്.”- ബാലാജി എക്‌സിൽ കുറിച്ചു.

Kolkata – The Dirtiest City of India
Thread

Sharing my personal experience, of the recent visit to the Capital of West Bengal. The most unhygienic experience I have had in an Indian city.

Requesting to take this thread positively. “Though I don’t care much if you don’t.” pic.twitter.com/SWr4DgSFui

— DS Balaji (@balajidbv) November 5, 2024

രണ്ട് ദിവസമാണ് കൊൽക്കത്തയിൽ താമസിച്ചത്. എന്നാൽ ഈ സമയങ്ങളിൽ തനിക്ക് ശരിയായി ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മൂത്രത്തിന്റെ ദുർഗന്ധമുള്ള തറകളിലാണ് വ്യാപാരികൾ പച്ചക്കറികൾ വിൽക്കാൻ വച്ചിരുന്നത്. ആളുകൾ വെറുതെ വഴക്കുണ്ടാക്കുകയും അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്യുന്നു.

ഊബർ, ഒല തുടങ്ങിയ സംവിധാനങ്ങൾ അവിടെ ഉപയോഗിക്കാൻ സാധിച്ചെന്ന് വരില്ല. ലോക്കൽ ടാക്‌സി ഡ്രൈവർമാർ അവരെ തല്ലിയോടിക്കും. തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ലോക്കൽ ടാക്‌സിയെ തന്നെ ആശ്രയിക്കേണ്ടി വരും. എന്നാൽ അവർ പുറത്തുള്ളവരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കും. അധിക നിരക്ക് ഈടാക്കുകയും അവരുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് വൈറലായതോടെ നിരവധി പേർ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തി. ഇന്ത്യ അതിവേഗം വികസിക്കുമ്പോൾ കൊൽക്കത്ത അധപതിക്കുകയാണെന്ന് നിരവധി പേർ കുറിച്ചു. ബംഗാളിലെ ഭരണനേതൃത്വമാണ് നഗരത്തിന്റെ തകർച്ചയ്‌ക്ക് കാരണമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags: KolkkataDirtiest City Of India
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies