ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിംഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്‌ക്ക് 47 ശതമാനമാണ് നിലവിൽ സാദ്ധ്യതയുള്ളത്. ബോർഡർ-ഗവാസ്കർ ട്രോഫി ആരംഭിക്കുന്നതിനാൽ ജസ്പ്രീത് ബുമ്രയും യശസ്വി ജയ്സ്വാളും ഉൾപ്പടെയുള്ള താരങ്ങൾ ടി20 ടീമിൽ ഇല്ല.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകർത്താണ് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുന്നത്. മറുവശത്ത് വിൻഡീസിനെ തരിപ്പണമാക്കിയാണ് എയ്ഡൻ മാർക്രത്തിന്റെ ദക്ഷിണാഫ്രിക്കയുടെ വരവ്. ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് കിരീടം നഷ്ടമായത്. ഈ മുറിവിനും അവർക്ക് മരുന്ന് പുരട്ടണം.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (C), അഭിഷേക് ശർമ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ (WK), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്: എയ്ഡൻ മാർക്രം (C), ഒട്ട്‌നീൽ ബാർട്ട്‌മാൻ, ജെറാൾഡ് കോട്സെ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹ്‌ലാലി എംപോങ്‌വാന, ൻക്വാബ പീറ്റർ, ആൻഡിലെ സിമെലൈൻ, ലുഥോ സിപാമ്ല, റയാൻ റിക്കെൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്.