അമരാവതി: അധികാരത്തിൽ വന്നാൽ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുമെന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ . അമരാവതിയിൽ നടന്ന റാലിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന .
മഹാ വികാസ് അഘാഡിക്ക് (എംവിഎ) വോട്ട് അഭ്യർത്ഥിച്ച് ചില മുസ്ലീം നേതാക്കൾ പള്ളികളിൽ നിന്ന് ഫത്‌വ പുറപ്പെടുവിക്കുന്നുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ പള്ളിയിലെ ഉച്ചഭാഷിണികൾ നിർബന്ധിതമായി നീക്കം ചെയ്‌തിരുന്നു.അധികാരം ലഭിച്ചാൽ മഹാരാഷ്‌ട്രയിലെ ഒരു പള്ളിയിലും ലൗഡ് സ്പീക്കറുകൾ ഇല്ലെന്ന് ഉറപ്പാക്കും .
നവനീത് റാണയുടെ തിരഞ്ഞെടുപ്പ് തോൽവി മുസ്ലീം സമുദായത്തിലെ ചിലർ അമരാവതിയിലെ തെരുവുകളിൽ പരസ്യമായി ആഘോഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഞങ്ങൾക്ക് അധികാരം തരൂ, ഈ ഉച്ചഭാഷിണികൾ നീക്കം ചെയ്യാം ‘ എന്നും താക്കറെ പറഞ്ഞു.
അതേസമയം മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതാക്കൾ താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് . താക്കറെ മതസ്വാതന്ത്യ്രത്തെ വെല്ലുവിളിക്കുകയാണേന്നാണ് മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവും, സകോലിയിലെ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ നാനാ പടോലെ പറഞ്ഞത് .















