ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ മുൻ ബിജെപി അധ്യക്ഷനുമായ ലാൽ കൃഷ്ണ അദ്വാനിക്ക് വെള്ളിയാഴ്ച 97 വയസ്സ് തികഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു.
ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം സ്വന്തം ജീവിതം സമർപ്പിച്ചുവെന്നും മോദി പറഞ്ഞു.
“ശ്രീ എൽ കെ അദ്വാനി ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ. ഈ വർഷം കൂടുതൽ സവിശേഷമാണ്, കാരണം നമ്മുടെ രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനത്തിന് അദ്ദേഹത്തിന് ഭാരതരത്‌നം ലഭിച്ചു, ”-മോദി എക്സിൽ കുറിച്ചു.

“ഇന്ത്യയിലെ ഏറ്റവും ആദരണീയരായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളായ അദ്ദേഹം ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിക്കും സമ്പന്നമായ ഉൾക്കാഴ്ചകൾക്കും അദ്ദേഹം എല്ലായ്പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം അദ്ദേഹത്തിന്റെ മാർഗനിർദേശം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,”.പ്രധാനമന്ത്രി പറഞ്ഞു















