തിരുവനന്തപുരം: പിണറായി വിജയനെ പോലെ സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല . ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്‌ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു ഷീല .
കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയതെങ്കിലും അതു മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയം . ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്രസംഭവമാണ്. അതിനു മുൻകയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു . ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം നിൽക്കുന്നുവെന്നും ഷീല പറഞ്ഞു.
14വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിലാണ് ശില്പശാല നടക്കുന്നത്. യു.എസ്., ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 20 ആർക്കൈവിസ്റ്റുകൾ, കൺസർവേറ്റേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും.