ലക്നൗ : ഹിന്ദുമതത്തിൽ ചേർന്ന് പ്രണയത്തെ സ്വന്തമാക്കി നൂറി എന്ന നിഷ . യുപിയിലെ സീതാപൂർ സ്വദേശിയായ നൂറി ഇസ്ലാം മതവിശ്വാസിയായിരുന്നു. ഒന്നരവർഷം മുൻപാണ് സീതാപൂരിലെ മച്രെഹ്ത സ്വദേശിയായ അഖിലേഷ് കുമാറുമായി നൂറി പ്രണയത്തിലാകുന്നത് . എന്നാൽ വിവാഹം നടത്തിക്കൊടുക്കാൻ നൂറിയുടെ വീട്ടുകാർ താല്പര്യം കാട്ടിയില്ല . തുടർന്ന് നൂറി തന്നെയാണ് വിവരങ്ങൾ ഹിന്ദു ഷേർ സേനയെ അറിയിച്ചത്.
തുടർന്ന് ഹിന്ദു ഷേർ സേനയുടെ നേതൃത്വത്തിൽ ഇരുവരെയും സീതാപൂരിലെ കാളിമാതാ ക്ഷേത്രത്തിൽ വിളിച്ചുവരുത്തി . അവിടെ പൂർണ്ണ ആചാരങ്ങളോടെ വിവാഹം നടത്തി. വിവാഹത്തിന് മുമ്പ് നൂറി ഹിന്ദു മതം സ്വീകരിക്കുകയും നിഷ എന്ന പേര് മാറ്റുകയും ചെയ്തു.
എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ബഹ്റൈച്ചിൽ മതത്തിൽ പേരിൽ നടന്ന അക്രമങ്ങൾ ഏറെ ദു:ഖമുണ്ടാക്കി. അങ്ങനെയുള്ള ഒരു മതത്തിൽ ജീവിക്കേണ്ട എന്ന് എനിക്ക് തോന്നി. മനുഷ്യനെ മനുഷ്യനായി പരിഗണിക്കാത്ത മതത്തിൽ ജീവിക്കരുത്. അതുകൊണ്ടാണ് സനാതന ധർമ്മം സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതെന്നും നൂറി പറഞ്ഞു.















