ഭോപ്പാൽ: സമൂസയിൽ പല്ലി. അഞ്ച് വയസുകാരന് ഭക്ഷ്യവിഷബാധ. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് സമൂസ കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ അഞ്ച് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ഹോട്ടൽ ഉടമയ്‌ക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു.
നേരത്തെ ചെന്നൈയിൽ രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു.















