ബെംഗളൂരു: നവീകരണ ജോലിക്കിടെ മൂന്ന് നില കെട്ടിടം തകർന്നു. ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിൽ പുലർച്ചെയാണ് സംഭവം. കെട്ടിടത്തിൽ റിപ്പയറിംഗ് ജോലികൾ നടക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ആളുകൾ നോക്കി നിൽക്കേ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് കാണാം. കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും എത്തി പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു.
കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് രണ്ട് മാസമായി കെട്ടിടത്തിൽ ആൾ താമസം ഉണ്ടായിരുന്നില്ല. രാജ്കുമാർ എന്നയാളുടേതാണ് കെട്ടിടമെന്ന് പൊലീസ് പറഞ്ഞു. തകർച്ചയുടെ ആഘാതത്തിൽ സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീണു. അവശിഷ്ടങ്ങൾ കുന്നുകൂടിയതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A multi-story building collapsed in Bangarpet, KGF. Renovation work was underway in the building, which had caused significant cracks to appear in the structure. As a precaution, police and fire department personnel quickly arrived at the scene. Acting swiftly, they evacuated… pic.twitter.com/v00f4cNC1x
— Karnataka Portfolio (@karnatakaportf) November 8, 2024















