കൊച്ചി: വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് ഹൈക്കോടതി. രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ നൽകിയ അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
വാർത്താസമ്മേളനത്തിലൂടെ മാദ്ധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തതിന്റെ പേരിലായിരുന്നു മാദ്ധ്യമങ്ങൾക്കെതിരെ കെസി വേണുഗോപാൽ അപകീർത്തിക്കേസ് നൽകിയത്.
പത്രസമ്മേളനത്തിൽ പറയുന്ന കാര്യം പൊതുയിടത്തിൽ ഉളളതാണ്. അപകീർത്തി ആരോപണം ഉയരുമെന്നതിന്റെ പേരിൽ മാദ്ധ്യമങ്ങൾക്ക് നിശ്ശബ്ദത പുലർത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.