ബേൺ : സ്വിറ്റ്സർലാൻഡിൽ ബുർഖ നിരോധന നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിച്ചു.
മുഖം മറയ്‌ക്കുന്നതിനുള്ള നിരോധനം വിമാനങ്ങളിലോ നയതന്ത്ര, കോൺസുലാർ പരിസരങ്ങളിലോ ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. കൂടാതെ, ആരാധനാലയങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കും.
ആരോഗ്യ, സുരക്ഷാ ആവശ്യങ്ങൾ, പരമ്പരാഗത ആചാരങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ , കലാപരമായ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾ, പരസ്യ ആവശ്യങ്ങൾ എന്നിവയ്‌ക്കും ബുർഖ അനുവദിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദേശീയ കൗൺസിൽ ബുർഖ നിരോധന ബിൽ അവതരിപ്പിച്ചത്. ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം ഏർപ്പെടുത്തിയത്. ബുർഖ, ഹിജാബ്, മാസ്കുകൾ പോലുള്ള മൂടുപടങ്ങൾ ഇത്തരത്തിലെ എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏർപ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചത്..
ഫ്രാൻസ്, ചൈന, ഡെൻമാർക്ക്, ബൾഗേറിയ, ഓസ്ട്രിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ പൊതുസ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.















