സിനിമാപ്രേമികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോയാണ് അരവിന്ദ് സ്വാമി. സൗന്ദര്യവും കഴിവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായകന്‍. ബോംബെ, ദേവരാഗം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് അരവിന്ദ് സ്വാമി സമ്മാനിച്ചത്. എന്നാല്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അരവിന്ദ് സ്വാമി സിനിമയില്‍ അപ്രത്യക്ഷനായി . വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ലാണ് അരവിന്ദ് സ്വാമി തിരിച്ചു വരുന്നത്. അതുവരേയും താരം സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇപ്പോൾ താൻ ഇടവേള എടുത്തതിനെ ചൊല്ലിയുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് താരം .
ജീവിതത്തില്‍ ആദ്യമായി ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത് മണിരത്‌നം സിനിമയ്‌ക്ക് വേണ്ടിയായിരുന്നു . 21 -)0 വയസിൽ . അത് മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച എക്കാലത്തേയും വലിയ സിനിമകളിലൊന്നായ ദളപതിയായിരുന്നു . പിന്നാലെ റോജയും ബോംബെയും വന്നു. അത് രണ്ടിലും ഞാന്‍ നായകനായി . ആ സമയത്ത് എനിക്ക് സ്റ്റാര്‍ഡം കൈകാര്യം ചെയ്യാനായില്ല. അതോടെയാണ് ഞാന്‍ യുഎസിലേക്ക് പോകുന്നത്.
ഇടവേള കൂടുതലും വിനിയോഗിച്ചത് കുടുംബത്തിനൊപ്പം ചിലവിടാനായിരുന്നു.ഈ ഇടവേളയുടെ സമയത്താണ് നട്ടെല്ലിന് പരുക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും.2005-ലായിരുന്നു ആ അപകടം രക്ഷപ്പെട്ടെങ്കിലും പക്ഷേ, നട്ടെലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധം വന്നപ്പോള്‍ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. രണ്ടുവര്‍ഷം കിടപ്പിലായി. പണം കൊണ്ട് സാധിക്കാവുന്ന സകല ചികിത്സകളും ചെയ്തു. പതുക്കെ നടക്കാൻ തുടങ്ങി . എങ്കിലും ഏതാനും ചുവടുകള്‍ നടന്നാല്‍ കൊത്തിവലിക്കുന്ന വേദന ഉണ്ടായി.ബാത്ത് റൂമില്‍ പോകാന്‍ പോലും സഹായം വേണ്ടി വന്നിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത് – അദ്ദേഹം പറയുന്നു.
ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തിയപ്പോഴും കൈ പിടിച്ചത് മണിരത്നമാണ്. ‘കടല്‍ ‘എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഇരുവരും അന്ന് ഒന്നിച്ചത് . മെയ്യഴകന്‍ ആണ് അരവിന്ദ് സ്വാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.















