എഐഎംഐഎം എംഎൽഎ ഒവൈസിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ വിവാദ പ്രസ്താവനയുമായി മുസ്ലീം യുവതി.മഹാരാഷ്‌ട്രയിലെ സംഭാജി നഗറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇത് സംഭാജി നഗർ അല്ല, ഔറംഗബാദ് നഗർ, ആണെന്നും ഈ ഭൂമി നിസാമുമാർക്ക് മാത്രം അവകാശപ്പെട്ടതാണെന്നുമുള്ള വിവാദ പ്രസ്താവന യുവതി നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ ഔറംഗബാദിന്റെ പേര് മാറ്റാൻ നിങ്ങളാരാണ് ഈ ഭൂമി നിസാമിന്റെതാണ്. ആരാണ് സംഭാജി മഹാരാജ്? ഈ നഗരം വികസിപ്പിച്ചത് മാലിക് ആംബർ ആണ്. ‘ എന്നാണ് ബുർഖയണിഞ്ഞ യുവതി പറയുന്നത് .
അതേസമയം നിരവധി പേരാണ് യുവതിയ്‌ക്ക് മറുപടിയെന്നോണം കമന്റുമായി രംഗത്തെത്തിയിരിക്കുന്നത് . ആദ്യം ഈ ഭൂമി ഹിന്ദുസ്ഥാനിൻ്റേതാണെന്ന ചരിത്രം അറിയണമെന്നും, `ഞങ്ങൾക്ക് ഔറംഗബാദ് എന്നൊരു നഗരമില്ല , എന്നും ആദ്യം“മുഖം ശരിയായി കാണിക്കൂ എന്നുമൊക്കെയാണ് കമന്റുകൾ .















