ഇൻഡോർ ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് കുങ്കുമം കണ്ണീരോടെ കുങ്കുമം ചാർത്തുന്ന ഭർത്താവ് . മദ്ധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയാണ് ഈ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചത് . 44 കാരിയായ മനീഷ റാത്തോഡാണ് മരിച്ചത്. ഇൻഡോറിൽ നിന്ന് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്.
ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് വ്യാഴാഴ്‌ചയാണ് മനീഷ മരണത്തിന് കീഴടങ്ങിയത് . അപകടത്തിൽ പരിക്കേറ്റ ഭർത്താവ്, ഭൂപേന്ദ്ര റാത്തോഡ് തന്റെ പ്രിയപ്പെട്ടവൾക്ക് അവസാനമായി സിന്ദൂരം ചാർത്തണമെന്ന അപേക്ഷയാണ് ഡോക്ടർമാർക്ക് മുന്നിൽ വച്ചത് . ഒപ്പം നൽകുന്നതിനായി ഭാര്യയുടെ അവയവങ്ങൾ ദാനം ചെയ്യാനും തീരുമാനിച്ചു.യുവതിയുടെ വൃക്കകൾ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിലെ രോഗികൾക്കാണ് നൽകിയത് .















