തൃപ്പൂണിത്തുറ: തപസ്യ കലാ സാഹിത്യ വേദി തൃപ്പൂണിത്തുറയുടെ വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. സീതാറാം കലാമന്ദിറിൽ നടന്ന ഉദ്ഘാടന ചടങ്ങ് പ്രശസ്ത കഥകളി കലാകാരി രഞ്ജിനി സുരേഷ്, താളവാദ്യ കലാകാരൻ സത്കലാ വിജയൻ, സംഗീതജ്ഞൻ ചന്ദ്രമോഹൻ, ചെണ്ട കലാകാരൻ ആർഎൽവി മഹേഷ്, സിനിമാ ഗാനരചയിതാവ് സന്തോഷ് വർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് രമേശ് ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ”തപസ്യ എന്ത്, എന്തിന്, എങ്ങോട്ട്” എന്ന വിഷയത്തിൽ തപസ്യ സംസ്ഥാന സമിതിയംഗം ശ്രീഹർഷൻ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത കഥകളി കലാകാരൻ ആർഎൽവി രാധാകൃഷ്ണൻ, കവയിത്രി സരസ്വതി ദിവാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ അധ്യക്ഷൻ വെണ്ണല മോഹൻ, ആർഎസ്എസ് നഗർ കാര്യവാഹക് കെ രാകേഷ് എന്നിവർ ആശംസ നേർന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഷിബു തിലകൻ സ്വാഗതവും പി കെ ബാലകൃഷ്ണൻ നന്ദിയും അർപ്പിച്ചു. തുടർന്ന് തപസ്യ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
2024-2025 വർഷത്തെ ഭാരവാഹികളായി രമേശ് ലക്ഷ്മണൻ (അദ്ധ്യക്ഷൻ), ഷിബു തിലകൻ (സെക്രട്ടറി), രാജേന്ദ്ര പ്രസാദ് (ട്രഷറർ), കെ എസ് കൃഷ്ണമോഹൻ (ഉപാദ്ധ്യക്ഷൻ), സുനിൽരാജ് സത്യ (ജോ. സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി ലേഖ ഷിബു, ഇന്ദു ഗോപാലകൃഷ്ണൻ, കെ മോഹൻ കുമാർ, രാധാകൃഷ്ണൻ എം ടി, വേണു.ഡി, ഷിബു ടി ടി, പി മുരളീധരൻ, സുരേഷ് കുമാർ എൻ, കെ എൻ സുബ്രഹ്‌മണ്യൻ (സുബ്ബു ചൊവ്വര), സിദ്ധാർത്ഥ് കരുൺ പിഷാരടി, പി സോമനാഥൻ എന്നിവരെ തിരഞ്ഞെടുത്തു
പ്രത്യേക ക്ഷണിതാവായി സംസ്ഥാന സമിതിയംഗം കെ സതീഷ് ബാബുവിനേയും രക്ഷാധികാരിമാരായി എം ആർ എസ് മേനോൻ, എസ് അനുജൻ, രാമഭദ്രൻ തമ്പുരാൻ, തീയ്യാടി രാമൻ നമ്പ്യാർ എന്നിവരേയും യോഗം തീരുമാനിച്ചു. കലാപരിപാടികൾക്ക് ശ്രീനാഥ് നമ്പൂതിരിയും ബബിതയും നേതൃത്വം നൽകി.















