മുംബൈ: ഭർതൃവീട്ടിലെ എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെയും കുടുംബത്തെയും വെറുതെ വിട്ടു കൊണ്ടാണ് ജസ്റ്റിസ് അഭയ് വാഗ്വാസെയുടെ പരാമർശം.
ടിവി കാണാൻ അനുവദിക്കാതിരിക്കുക, പാകം ചെയ്ത ഭക്ഷണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുക, രോഗം പിടിപ്പെട്ടിരിക്കുമ്പോൾ വീട്ടുജോലികൾ ചെയ്യിപ്പിക്കുക, അയൽവാസികളോട് മിണ്ടാൻ അനുവദിക്കാതിരിക്കുക, ഒറ്റയ്‌ക്ക് ക്ഷേത്രദർശനം അനുവദിക്കാതിരിക്കുക എന്നിവയൊന്നും ക്രൂരതയുടെ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഭർതൃഗൃഹത്തിലെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. എന്നാൽ കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതർക്ക് ശിക്ഷ വിധിച്ച സെഷൻസ് കോടതിയെയും ഹൈക്കോടതി വിമർശിച്ചു.
2002 ഡിസംബറിലായിരുന്നു മരിച്ച യുവതിയുടെ വിവാഹം. പീഡനം സഹിക്കാൻ വയ്യാതെ 2003 മെയ് മാസത്തിലായിരുന്നു യുവതി ജീവനൊടുക്കിയത്.















