കണ്ടാൽ ഒരു കെട്ട് മല്ലിയില്ല . എന്നാൽ വിലയോ നാലു ലക്ഷം രൂപയും . ഒരു കെട്ട് മല്ലിയിലയ്‌ക്കോ എന്ന് ചോദിക്കാൻ വരട്ടെ . ഇത് വെറും മല്ലിയില കെട്ടല്ല , മറിച്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡായ മോസ്‌ചിനോ അടുത്തിടെ അവതരിപ്പിച്ച പുതിയ ബാഗിന്റെ ഡിസൈനാണ്.
പുതിയ ഡിസൈൻ ബാഗിന്റെ പോസ്റ്റ് luxuriousbymm എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട് . നിലവിൽ ബാഗ് വൈറലായി മാറിക്കഴിഞ്ഞു. മോസ്‌ചിനോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ബാഗിന്റെ വില 4,470 ഡോളറാണ്, അതായത് ഏകദേശം 4 ലക്ഷം ഇന്ത്യൻ രൂപ.
ബാഗിന്റെ ഫോട്ടോ വൈറലായതോടെ പലതരത്തിലുള്ള കമൻ്റുകളാണ് വരുന്നത് . “ഞാൻ ഈ ബാഗ് വാങ്ങിയത് വെറും 10 രൂപയ്‌ക്കാണ്, നമുക്കും ഇത് നിർമ്മിക്കാൻ കഴിയും,“ അങ്ങനെ പല തരത്തിലാണ് കമന്റുകൾ.















