ഇടുക്കി: ഇടുക്കി ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ‘ഒരു നേരത്തെ സൗജന്യ ഭക്ഷണം’ എന്ന പദ്ധതിക്ക് തുടക്കമിട്ട് സേവാഭാരതി. ഇടുക്കി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് സാന്ത്വനവും സഹായവും നൽകുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം എന്ന നിലയിലാണ് വാഴത്തോപ്പ് സേവാഭാരതി ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കൂട്ടായ പരിശ്രമത്തിന്റെയും വിജയത്തിന്റെയും ഫലമാണ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിസ്വാർത്ഥമായ സാമൂഹിക സേവനം നടത്തുന്നതിന് കരുത്തു പകരുന്നതെന്നും സേവാഭാരതി അറിയിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സാധാരണക്കാർക്കായി സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരുക്കി നൽകുന്നുണ്ട്.