ഏറ്റവും അനാരോഗ്യപ്രദമായ ചുറ്റുപാടിലൂടെ ജീവിക്കേണ്ടി വരുന്നതിനാൽ ആരോഗ്യപ്രദമായി തുടരുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം എന്നിവ ശുദ്ധമല്ലെങ്കിൽ മാറാരോഗങ്ങൾ തേടിയെത്തും. ദഹനപ്രശ്നങ്ങൾ, പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, അർബുദം, വൃക്ക-കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തിൽ പിടിപെടുന്നു. ഇതിന് പ്രധാന കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ഒരുപക്ഷെ മരണത്തിലേക്ക് വരെ നയിക്കുന്നവയാണ് വിപണിയിൽ സുലഭമായ പല ഭക്ഷ്യവസ്തുക്കളും. ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് അടിമുടി ഹാനികരമായ പത്ത് തരം ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.. ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത, ശീലമാക്കരുതാത്ത ആഹാരങ്ങൾ ഇവയാണ്..
പ്രൊസസ്ഡ് മീറ്റ് (Processed Meat)
സംസ്കരിച്ച മാംസം കഴിക്കാതിരിക്കുക. സൂപ്പർമാർക്കറ്റുകളിൽ സുലഭമായ Processed Meatൽ ഉയർന്ന അളവിൽ ഉപ്പും നൈട്രേറ്റും പ്രിസർവേറ്റീവുകളുമുണ്ട്. ഇത് വൻകുടൽ കാൻസറിന് കാരണമാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്കും നയിക്കും. അതിനാൽ പ്രൊസസ്ഡ് മീറ്റ് ഒഴിവാക്കുക.
ട്രാൻസ് ഫാറ്റ് (Trans Fats)
ലിക്വിഡ് ഫാറ്റിലേക്ക് ഹൈഡ്രജൻ ചേർത്തുണ്ടാക്കുന്ന ഒരുതരം കൊഴുപ്പാണ് Hydrogenated oil. ചെലവ് കുറയ്‌ക്കാനും ഷെൽഫ് ലൈഫ് കൂട്ടാനുമാണ് കമ്പനികൾ Hydrogenated oil ഉപയോഗിക്കുന്നത്. ഇവ നിരവധി വറുത്ത ഭക്ഷണങ്ങളിലും പാക്ക് ചെയ്തുവരുന്ന സ്നാക്കുകളിലും, ബേക്ക് ചെയ്യുന്ന ആഹാരങ്ങളിലും കാണപ്പെടുന്നു. ഇവ കഴിച്ചാൽ ശരീരത്തിൽ മോശം കൊഴുപ്പും വർദ്ധിക്കും, നല്ല കൊഴുപ്പിനെ ഇല്ലാതാക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്
റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് (Refined Carbohydrates)
ഊർജത്തിനായി കുറച്ച് കാർബ്സ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ വൈറ്റ് ബ്രഡിലും പേസ്ട്രികളിലും മറ്റും കണ്ടുവരുന്ന റിഫൈൻഡ് കാർബ്സ് ശരീരത്തിന് നല്ലതല്ല. അത് ശരീരത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് ഉയർത്തും.
ഫാസ്റ്റ് ഫുഡ്
കലോറിയും ചീത്ത കൊഴുപ്പും, ഷുഗറും ഉപ്പുമെല്ലാം അമിതമായി അടങ്ങിയ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ദിവസവും ഫാസ്റ്റ് ഫുഡ് കഴിച്ചാൽ ഭാരം വർദ്ധിക്കുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, എന്നിവയിലേക്കും നയിക്കാം.
സോഡിയം കൂടിയവ
പാക്കേജ് ചെയ്ത് വരുന്ന ഒട്ടുമിക്ക ആഹാരത്തിലും, പ്രൊസസ്ഡ് ഫുഡിലും സോഡിയം അളവ് കൂടുതലായിരിക്കും. ഇത് പതിവായി കഴിച്ചാൽ ബിപിയും ഹൃദ്രോഗവും വൃക്കരോഗങ്ങളും ഉണ്ടാകാം. ചിലരിൽ സ്ട്രോക്കും സംഭവിക്കാം.
ഷുഗറി സെറിയൽസ് (Sugary Cereals)
Cereals പൊതുവെ ആരോഗ്യപ്രദമാണെന്ന ധാരണ നിലനിൽക്കുന്നുണ്ടെങ്കിലും ഷുഗർ ചേർത്ത് വരുന്ന Cereals പോഷകങ്ങൾ നൽകുന്നില്ല, കൂടാതെ ഭാരം കൂട്ടുകയും ചെയ്യും.
നിർമിത മധുരം (Artificial Sweeteners)
ഡയറ്റ് സോഡ, ഷുഗർ ഫ്രീ പ്രൊഡക്ടുകൾ എന്നിവയിലെല്ലാം ഇതുണ്ട്. ശരീരത്തിലെ മെറ്റബോളിസം സംവിധാനത്തെ ഇത് തകർക്കും. അതുവഴി അമിതവണ്ണവും പ്രമേഹവും ഉണ്ടാകാം.
എണ്ണയിൽ കോരിയെടുത്തവ (Fried Foods)
കണ്ടാൽ വായിൽ വെള്ളമൂറുമെങ്കിലും വിപണിയിൽ നിന്ന് ലഭിക്കുന്ന ഫ്രൈഡ് ഫുഡ് നല്ലതല്ല. ഇതിൽ ധാരാളം മോശം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്.
സംസ്കരിച്ച ലഘുഭക്ഷണങ്ങൾ (Highly Processed Snacks)
പാക്കറ്റിൽ വരുന്ന ചിപ്സ്, സ്നാക്ക്സ്, സ്നാക്ക് ബാഴ്സ്, എന്നിവയിൽ ധാരാളം ഷുഗറും മോശം കൊഴുപ്പും, അമിത ഉപ്പും അടങ്ങിയിട്ടുണ്ട്.