വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരത്തിന്റെ കണ്ടെത്തി. അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് മരുഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശമായ ഖൈബർ ഒയാസിസിനുള്ളിലാണ് അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്.നാടോടികളായ ജീവിതശൈലിയിൽ നിന്ന് കൂടുതൽ നഗരവൽക്കരിക്കപ്പെട്ട അസ്തിത്വത്തിലേക്കുള്ള പരിവർത്തനത്തിന്റെ തെളിവുകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ.
അൽ-നതാഹ് എന്ന് പേരിട്ടിരിക്കുന്ന പുരാതന വാസസ്ഥലം ഫ്രഞ്ച്-സൗദി ഗവേഷക സംഘമാണ് കണ്ടെത്തിയത് . പഠനമനുസരിച്ച്, നഗരം 2.6 ഹെക്ടർ വിസ്തൃതിയുള്ള ഭൂപ്രദേശമായിരുന്നു . ഏകദേശം 500 ഓളം പേർ ഇവിടെ താമസിച്ചിരുന്നു. 50-ഓളം ബഹുനില വീടുകൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ നഗരമെന്നും അവശിഷ്ടങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ബിസി 2400-ൽ നിർമ്മിച്ചെന്ന് കരുതുന്ന ഈ പട്ടണം ആകർഷകമായ കോട്ടകളായി സമ്പന്നമാണ് . അവയിൽ പലതിനും 16 അടി വരെ ഉയരമുണ്ട്. ലോഹ ആയുധങ്ങളും അഗേറ്റ് കല്ലുകളും അടങ്ങിയ നെക്രോപോളിസിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തി. ഇത് അക്കാലത്തെ ശക്തനായ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. എന്നാൽ ആയിരം വർഷങ്ങൾക്ക് ശേഷം ഈ നഗരം തകർക്കപ്പെട്ടുവെന്നാണ് ഗവേഷകർ പറയുന്നത് .
പാരിസ്ഥിതിക വ്യതിയാനങ്ങൾ, വിഭവശോഷണം അങ്ങനെ കാരണങ്ങൾ പലതുമാകാമെന്നും ഗവേഷകർ പറയുന്നു.















