കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവവർക്ക് മികച്ച അവസരം. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലർക്ക്, ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
- 8 ഒഴിവ്
- പ്രായപരിധി- 18-നും 27-നും ഇടയിൽ
- യോഗ്യത- പത്താം ക്ലാസ്
ടെക്‌നീഷ്യൻ
- 3 ഒഴിവ്
- പ്രായപരിധി- 18-നും 30-നും ഇടയിൽ
- യോഗ്യത- 10-ാം ക്ലാസും സയൻസ് സ്ട്രീം പ്ലസ്ടുവും
ടെക്‌നിക്കൽ അസിസ്റ്റൻ്റ്
- 4 ഒഴിവ്
- പ്രായപരിധി- 21-നും 30-നും ഇടയിൽ
- യോഗ്യത- സയൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
ലോവർ ഡിവിഷൻ ക്ലർക്ക്
- 1 ഒഴിവ്
- പ്രായപരിധി- 18-നും 27-നും ഇടയിൽ
- യോഗ്യത- പ്ലസ്ടു
കൂടുതൽ വിവരങ്ങൾക്ക് ifgtb.icfre.gov.in സന്ദർശിക്കുക.