കാൻസൽ ചെയ്ത ഓർഡർ കുറഞ്ഞ വിലയിൽ ആവശ്യക്കാരിലെത്തിക്കാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ. ‘ഫുഡ് റെസ്ക്യൂ’ എന്ന് പേരിലാണ് പുതിയ ഓപ്ഷൻ ഫുഡ് ഡെലിവെറി ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന് സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയൽ പറഞ്ഞു.
ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് കാൻസൽ ചെയ്ത ഓര്‍ഡര്‍ പോപ്പ് അപ്പ് ചെയ്ത് വരും. എന്നാൽ കുറഞ്ഞ വിലയ്‌ക്ക് ഓര്‍ഡര്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. യഥാര്‍ത്ഥ ഉപഭോക്താവിന് ഓര്‍ഡര്‍ ക്ലെയിം ചെയ്യാൻ സാധിക്കില്ല. പുതിയ ഉപഭോക്താവിൽ നിന്നും വാങ്ങുന്ന തുക ആദ്യ ഉപഭോക്താവുമായും ( പേയ്മെന്റ് നടത്തിയിട്ടുണ്ടെങ്കില്‍), റെസ്റ്റോറന്റ് പങ്കാളിയുമായും പങ്കിടും.
ഐസ്‌ക്രീമുകള്‍, ഷേക്കുകള്‍, സ്മൂത്തികള്‍ അടക്കം പെട്ടെന്ന് കേടാവുന്ന ഭക്ഷണവസ്തുക്കളെ ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വെജ് ഓര്‍ഡറുകള്‍ മാത്രം പോപ്പ് അപ്പ് ചെയ്യുന്ന വിധത്തിലാണ്’ഫുഡ് റെസ്‌ക്യൂ’ഫീച്ചര്‍ സെറ്റ് ചെയ്തിരിക്കുന്നത്.
ഓരോ മാസവും ഏകദേശം 4 ലക്ഷം ഓർഡറുകളാണ് റദ്ദാക്കപ്പെടുന്നതെന്ന് സൊമാറ്റോ പറയുന്നു. ഏകദേശം 7 ലക്ഷം കിലോഗ്രാം ഭക്ഷണമാണ് ഇതുവഴി പാഴാക്കുന്നത്. ഇതിനുള്ള പരിഹാരമായാണ് പുത്തൻ ഫീച്ചർ. സൊമാറ്റോയില്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല, കര്‍ശനമായ നയങ്ങളും നോ റീഫണ്ട് നയവും ഉണ്ടായിരുന്നിട്ടും 4 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ സൊമാറ്റോയില്‍ റദ്ദാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്നതെന്നും ദീപേന്ദർ ഗോയൽ ചൂണ്ടിക്കാട്ടി.