ലാഭകരമായ പ്ലാനുകളാണ് ബിഎസ്എൻഎൽ എക്കാലവും നൽകുന്നത്. അത്തരത്തിലൊരു കിടിലൻ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
45 ദിവസം കാലവധിയുള്ളതാണ് പുതിയ പ്ലാൻ. 249 രൂപ മാത്രമാണ് ചെലവാകുന്നത്. അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം രണ്ടു ജിബി ഡേറ്റ എന്നിവയാണ് പ്ലാൻ പ്രകാരം ലഭിക്കുന്നത്.
150 ദിവസം വാലിഡിറ്റിയുള്ള 397 രൂപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ 30 ദിവസം സൗജന്യ കോളുകൾ വിളിക്കാം. നാഷണൽ റോമിംഗും ഫ്രീയാണ്. രണ്ട് ജിബി ഡാറ്റയും, 100 എസ്എംഎസും ഇക്കാലയളവിൽ ലഭിക്കും.















