മുംബൈ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തു. ടിഡിപി നേതാവ് രാമലിംഗം നൽകിയ പരാതിയെ തുടർന്നാണ് പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പോലീസ് കേസ് ഫയൽ ചെയ്തത്.
ചന്ദ്രബാബു നായിഡുവിനെ കൂടാതെ , അദ്ദേഹത്തിന്റെ മകൻ നാരാ ലോകേഷ്, മരുമകൾ ബ്രാഹ്മിണി , ഉപമുഖ്യമന്ത്രി പവൻ കല്യാൺ എന്നിവരുൾപ്പെടെ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാക്കളുടെ ചിത്രങ്ങൾ ഒന്നടങ്കം രം ഗോപാൽ വർമ്മ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു .സമൂഹമാദ്ധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിലെ നിലവാരം തകർക്കുന്നതായി രാമലിംഗം പരാതിയിൽ പറയുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.