ശക്തിമാനിലൂടെയാണ് മുകേഷ് ഖന്ന പ്രശസ്തനായത്. 90 കളിൽ വളരെ ജനപ്രിയമായിരുന്നു ഈ ഷോ . സൂപ്പർഹീറോ പരമ്പരയായ ശക്തിമാൻ വീണ്ടുമെത്തുന്നുവെന്ന വാർത്ത പങ്ക് വച്ചതും 66 കാരനായ മുകേഷ് ഖന്നയാണ് . എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു .
ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വളരെയധികം ഊർജ്ജം ആവശ്യമാണ്. പക്ഷേ, മുകേഷിന് ഇപ്പോൾ വയസ്സായി. പഴയതുപോലെയുള്ള ഊർജ്ജം ഇല്ല. ഇനി ശക്തിമാൻ ആയി അഭിനയിച്ചാൽ ഷോ പഴയ പോലെ ആകില്ലെന്നാണ് ചിലർ കമന്റ് ചെയ്തത് . ശക്തിമാൻ ഇപ്പോൾ വന്നാൽ ആശുപത്രിയിൽ ആകുമെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ ഇതിനൊക്കെ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മുകേഷ് .
‘ ഇത് എന്റെ ഉള്ളിലുള്ള വേഷമാണ്… വ്യക്തിപരമായി എന്റെ മനസ്സിൽ, ഞാനും കരുതുന്നു ഈ വേഷം എന്റെ ഉള്ളിൽ നിന്ന് വന്നതാണെന്ന്. ഞാൻ ശക്തിമാനിൽ നന്നായി ചെയ്യാൻ കാരണവും അതാണ്. അഭിനയം ആത്മവിശ്വാസമാണ്. ഞാൻ ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയുടെ കാര്യം മറക്കും. വീണ്ടും ശക്തിമാൻ ആവുന്നതിൽ ഞാൻ സന്തോഷവാനാണ്. അന്നത്തെ ഷോ 1997 മുതൽ 2005 വരെ നടന്നു.അതിന്റെ ഒരു പങ്ക് ഇന്നത്തെ തലമുറയിലും എത്തണം. 2027 ഓടെ ഷോ സംപ്രേക്ഷണം ചെയ്യുമെന്നും ‘ അദ്ദേഹം പറയുന്നു.`
ദൂരദർശനിൽ 1977ൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഹീറോ പരമ്പരയായിരുന്നു ശക്തിമാൻ. 2005 മാർച്ച് വരെ ഷോ സംപ്രേഷണം ചെയ്തിരുന്നു.















