പാലക്കാട്: കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിന്റെ ലാൻഡ് ജിഹാദ് എന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. പാലക്കാട് ധോണിയിലും നൂറണിയിലുമായി 28 സ്ഥലങ്ങൾ സ്വന്തമാക്കാനാണ് വഖ്ഫ് ബോർഡ് ശ്രമിക്കുന്നത്. നൂറുകണക്കിന് എക്കറാണ് ഇവയുടെ വിസ്തൃതി. ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപ്പെടെ കേരളത്തിൽ കയ്യേറുന്നു. യുഡിഎഫും എൽഡിഎഫും വഖ്ഫ് കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കർണ്ണാടകിൽ സർക്കാർ ഒത്താശയോടെ ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമിയാണ് ഇതിനകം വഖ്ഫ് സ്വന്തമാക്കിയത്. കർഷകർക്ക് നോട്ടീസ് പോലും നൽകാതെയായിരുന്നു കയ്യേറ്റം. യാതൊരു നടപടി ക്രമങ്ങളും ഇക്കാര്യത്തിൽ ഉണ്ടായില്ല.
പാലക്കാട്ടെ ജനങ്ങൾ ഈ വിഷയത്തെ ഗൗരവത്തിൽ കാണണം. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ മോദി സർക്കാർ വഖ്ഫ് ബോർഡ് ആക്ടിൽ ഭേദഗതി കൊണ്ടുവരും. കേരളത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങൾക്ക് ആശങ്ക വേണ്ടെന്നും വഖ്ഫ് നിങ്ങളുടെ ഭൂമി തട്ടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.















