നമ്മളെല്ലാവരും സ്ഥിരം യാത്ര ചെയ്യുന്നവരാണ്. ചെറിയ റോഡിലൂടെയും വലിയ റോഡിലൂടെയും ഇടവഴികളിലൂടെയുമൊക്കെ യാത്ര ചെയ്യാറുണ്ട്. ഈ യാത്രകളിൽ ഉറപ്പായും കണ്ണൊടുക്കുന്നവയാകും സൈൻ ബോർഡുകൾ. ഇന്ത്യയിൽ പൊതുവേ പച്ച ബോർഡിൽ വെള്ള അക്ഷരത്തിലാകും സ്ഥലങ്ങളുടെ പേരും ദൂരവുമൊക്കെ എഴുതിയിട്ടുണ്ടാവുക. ചില ഇടങ്ങളിൽ നീല ബോർഡും കാണാം. ട്രാഫിക്കുമായി ബന്ധപ്പെട്ട ചുവപ്പോ മഞ്ഞയോ നിറങ്ങൾ നൽകാത്തത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സാധരണഗതിയിൽ റോഡിൽ വളരെ പെട്ടന്നാകും സിഗ്നൽ മാറി വരുന്നത്. ഞൊടിയിടയിൽ വാഹനം നിർത്താനും എടുക്കാനുമൊക്കെ കഴിയണം. പെട്ടെന്ന് ജാഗ്രത നിർദ്ദേശം നൽകാനാണ് കടുത്ത നിറങ്ങളായ ചുവപ്പും പച്ചയും മഞ്ഞയുമൊക്കെ ട്രാഫിക് സിഗ്നലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കണ്ണുകൾ ഈ നിറങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കുന്നു.
ഹൈവേകളിലും മറ്റുമുള്ള പച്ച ബോർഡുകൾ ദിശ സൂചിപ്പിക്കുന്നവയാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള നിർദ്ദേശമാണ് ഇവ നൽകുന്നത്. പെട്ടെന്ന് വാഹനം നിർത്തേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, എല്ലാവരും നിർബന്ധമായും ബോർഡ് നോക്കി യാത്ര ചെയ്യണമെന്നുമില്ല. കണ്ണുകൾക്ക് കുളിർമ നൽകുന്ന നിറമാണ് പച്ച. പ്രശാന്ത നൽകാനും ഡ്രൈവിംഗിൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കേണ്ട എന്നൊരു കാരണം കൂടി ഈ ബോർഡിന്റെ നിറത്തിന് പിന്നിലുണ്ട്.