ശബരിമലയിൽ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്എൻഎൽ. തീർത്ഥാടന കാലത്ത് നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന ഹോട്ട് സ്പോട്ടുകളുണ്ടാകും.
ഫോണിൽ വൈഫൈ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന BSNL WiFi എന്ന അഡ്രസിലാകും സേവനം ലഭിക്കുക. ഇത് തെരഞ്ഞെടുക്കുന്നതോടെ ഫോണിൽ ഒടിപിയെത്തും. ഇത് നൽകുന്നതോടെ വൈഫൈ ആക്ടീവാകും. അരമണിക്കൂർ കഴിയുമ്പോൾ ഇൻ്റർനെറ്റ് ചാർജ് ചെയ്യാം. പണം നൽകി റീചാർജ് ചെയ്ത് തുടർന്ന് സേവനം ആസ്വദിക്കാം. സന്നിധാനത്ത് 22-ഉം പമ്പയിലും നിലയ്‌ക്കലിലും 13 വീതവുമാകും വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാവുക.
ബിഎസ്എൻഎല്ലിന്റെ സർവത്ര പദ്ധതി ഇത്തവണ മൂന്നിടത്ത് ലഭ്യമാകും. വീട്ടിൽ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് വീട്ടിലെ ഇൻ്റർനെറ്റ് സേവനം ലഭ്യമാകും. portal.bsnl/fifth/wifiroaming എന്ന പോർട്ടലിലോ BSNL WiFi Roaming എന്ന വൈഫൈ പോയിൻ്റിലോ രജിസ്റ്റർ ചെയ്താൽ സേവനം ആസ്വദിക്കാം. തീർത്ഥാടന പാതയിൽ കവേറജിനായി പുതുതായി 21 ടവറുകളാണ് ബിഎസ്എൻഎൽ സജ്ജമാക്കിയിട്ടുള്ളത്.
സേവനങ്ങൾക്ക് 9400901010 എന്ന നമ്പറിലോ 18004444 എന്ന ചാറ്റ്ബോക്സിലോ bsnlebta@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേ ബന്ധപ്പെടാം.















