ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവർ നിരവധിയാണ്. മിക്കവരും പാൽ ചായ അല്ലെങ്കിൽ കട്ടൻ ചായയാകും കുടിക്കുക. കട്ടനാണ് കൂടുതൽ പേർക്കും പ്രിയം. എന്നാൽ പലപ്പോഴും പല രുചികളാകും കട്ടൻ ചായയ്‌ക്ക്. ചിലപ്പോൾ കടുപ്പം കൂടും, ഇല്ലെങ്കിൽ കുറയും അതുമല്ലെങ്കിൽ രുചി വ്യത്യാസം തോന്നാം. ഇവയൊക്കെ പരിഹരിച്ച് നല്ല കട്ടൻ ചായ ഉണ്ടാക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..
- വെള്ളം തിളച്ച ശേഷം മാത്രമാകണം തേയിലപ്പൊടി ചേർക്കാൻ. ചായപ്പൊടി തിളച്ചതിന് ശേഷം വീണ്ടും വെള്ളം ഒഴിച്ച് കൊടുക്കരുത്.
- ചായപ്പൊടി അമിതമായി തിളപ്പിച്ചാൽ കറ ഇളകാനും ചായയ്‌ക്ക് കയ്പ്പ് അനുഭവപ്പെടാനും കാരണമാകും.
- ടീബാഗ് അധികനേരം ഗ്ലാസിൽ വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കുക. പാൽ ചായ ആണെങ്കിൽ കുറച്ചധിക നേരം ടീബാഗ് ഇടുന്നത് ചായയ്‌ക്ക് രുചിയും മണവും നൽകും.
- ഒരു തവണ ഉപയോഗിച്ച ടീ ബാഗ് വീണ്ടും ഉപയോഗിക്കരുത്.
- പാൽ ചായ മൂടിവെച്ച് തിളപ്പിക്കണമെന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്താൽ സ്വാദ് കൂടും. കട്ടൻ ചായ തുറന്ന് വച്ചും തിളപ്പിക്കാം.