പുഷ്കർ മേളയിൽ താരമായി കരംദേവ് . രാജ്യത്തെ ഏറ്റവും ഉയരമുള്ള കുതിരയാണിത് . മൊഹാലിയിൽ നിന്ന് (പഞ്ചാബ്) അന്താരാഷ്ട്ര പുഷ്കർ മേളയ്ക്കായി എത്തിയതാണ് കരം ദേവ്.
72 ഇഞ്ച് ഉയരമുള്ള കർമ്മ ദേവിന്റെ പ്രായം 4 വർഷവും 6 മാസവുമാണ് . 11 കോടി രൂപ വരെ നൽകി ആളുകൾ ഇതിനെ വാങ്ങാൻ തയ്യാറാണെങ്കിലും വിൽക്കാൻ കുതിരയുടെ ഉടമ ഗുരു പ്രതാപ് സിംഗ് ഗിൽ തയ്യാറായിട്ടില്ല.
കരം ദേവിന് മാത്രം പ്രതിദിന ഭക്ഷണത്തിന് 1,000 മുതൽ 1,500 രൂപ വരെ ചിലവാകും . പ്രതിമാസ ചെലവ് 30,000 മുതൽ 45,000 രൂപ വരെയാണ് . പയർ, സോയാബീൻ, കാൽസ്യം, വിറ്റാമിനുകൾ, സിങ്ക്, ചെമ്പ് തുടങ്ങിയവ ഉൾപ്പെടുന്ന മരുന്നുകൾ എന്നിവയൊക്കെയാണ് കരംദേവിന്റെ ഇഷ്ടഭക്ഷണം .ജോധ്പൂരിലെ രാജകുടുംബം വളർത്തിയ കുതിരകളും ഗുരു പ്രതാപ് സിംഗ് ഗില്ലിന്റെ വീട്ടിലുണ്ട്.
ഇത്തവണ മൊഹാലിയിൽ നിന്ന് 30 കുതിരകളെ പുഷ്കർ മേളയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് കുതിര ഉടമ ഗുരു പ്രതാപ് സിംഗ് ഗിൽ പറഞ്ഞു. എല്ലാം മികച്ച ഇനത്തിൽ പെട്ടവയാണെന്നും ഗിൽ പറയുന്നു. 10 കോടി രൂപ വിലമതിക്കുന്ന ജാഫറാബാദി ഇനത്തിൽപ്പെട്ട ‘രാജ’യാണ് മറ്റൊരു പ്രധാന ആകർഷണം. ഗുജറാത്തിൽ നിന്ന് മേളയിലേക്ക് കൊണ്ടുവന്ന രാജയുടെ ദൈനംദിന പരിപാലനത്തിന് ഏകദേശം 3,000 മുതൽ 4,000 രൂപ വരെ ചിലവാകും.