രാവിലെ അപ്പമോ ദോശയോ പാലപ്പമോ ഒക്കെ കഴിച്ച് ദിവസം ആരംഭിക്കുന്നവരാകും ഏറെയും പേർ. അരി കുതിർത്ത് അരച്ചോ അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിച്ചോ ആകും സാധാരണയായി പാലപ്പം ഉണ്ടാക്കുക. എന്നാൽ അരിയും അരിപ്പൊടിയുമില്ലാതെ പാലപ്പം ഉണ്ടാക്കിയാലോ? സംഭവം ഉള്ളതാണ്. ഇവിടുത്തെ താരം റവയാണ്.. എങ്ങനെയാണ് ഞൊടിയിടയിൽ റവ പാലപ്പം തയ്യാറാക്കുകയെന്ന് നോക്കാം.
ചേരുവകൾ
- റവ- രണ്ട് കപ്പ്
- തേങ്ങ- അര കപ്പ്
- പഞ്ചസാര- ഒരു ടേബിൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- യീസ്റ്റ്- കാൽ ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
റവ അഞ്ച് മിനിറ്റ് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്‌ക്കുക. ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി വയ്‌ക്കുക. 20 മിനിറ്റിന് ശേഷം അപ്പച്ചട്ടിയിൽ കോരിയൊഴിച്ച് കറക്കിയെടുക്കാം.















