ഷവർമയും അൽഫാമും തീൻമേശ കയ്യടക്കിയിട്ടും മസാലദോശയും നെയ്റോസ്റ്റും ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. നല്ല ക്രിസ്പി മസാലദോശ കഴിക്കാൻ ഇഷ്ടപ്പെടമല്ലാത്തവർ ചുരുക്കമായിരിക്കും. വെജിറ്റേറിയൻ ഹോട്ടലുകളിൽ എറ്റവും കൂടുതൽ ആളുകളെത്തുന്നതും ഇവരെ തേടിയാണ്.
തനിനാടൻ ഭക്ഷണമായ ദോശയയിലും ന്യൂ ടെക്നോളജി പയറ്റിയിരിക്കുകയാണ് പാറ്റ്നയിലെ തട്ടുകടക്കാരൻ. അദ്ദേഹത്തിന്റെ ദോശ മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പറ്റ്ന കോളേജിന് സമീപമുള്ള ലാൽബാഗിലാണ് സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. ദോശ പ്രിന്റിംഗ് മെഷീൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്റ്റാറാണ്.
തട്ടുകടക്കാരൻ ദോശ പ്രിന്റിംഗ് മെഷീനിൽ മാവ് ഒഴിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഒരു റോളർ വന്ന് ഇത് നന്നായി പരത്തും. തുടർന്ന് വേണ്ട മസാല ഇട്ടും നൽകുന്നു. അൽപ്പ സമയത്തിനുള്ളിൽ ക്രിസ്പി ദോശ മടക്കി പ്ലേറ്റിൽ എത്തും.
The Desktop Dosa… https://t.co/gw6EHw3QZ7
— anand mahindra (@anandmahindra) November 14, 2024
ഫുഡ് ബ്ലോഗർ ദേവേഷ് ദബാസാണ് ഇത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.”22-ാം നൂറ്റാണ്ടിലെ ദോശ പ്രിൻ്റിംഗ് മെഷീൻ” എന്ന അടിക്കുറിപ്പൊടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ടെക്നോളജിയെ പ്രശംസിച്ച് വ്യവസായി ആനന്ദ് മഹിന്ദ്രയും രംഗത്തെത്തി. ” ഡെസ്ക്ടോപ്പ് ദോശ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്. ഭാവിയിൽ ഭക്ഷ്യ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ‘ദോശ പ്രിൻ്റിംഗ് മെഷീനെ അനുകൂലിച്ച് നിരവധി ഉപയോക്താക്കളാണ് എത്തിയത്. എന്നാൽ ദോശയിലെ ന്യൂ ടെക്നോളജി ഇഷ്ടപ്പെടാത്തവരും കൂട്ടത്തിലുണ്ട്.