എല്ലാ വീട്ടിലും എന്നും ഒരു നേരമെങ്കിലും ചോറ് ഉണ്ടാക്കാറുണ്ട്. പണി എളുപ്പത്തിനായി രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ചോറ് ഒന്നിച്ച് വയ്‌ക്കും. പിന്നെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. ആവശ്യാനുസരണം ചൂടാക്കി കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇത് ശരീരത്തിന് നല്ലതാണോ അല്ലയോ എന്നറിയാതെയാണ് പലരും ഈ പണിക്ക് നിൽക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ ഈ പണി എട്ടിന്റെ പണി നൽകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
അരിയിൽ അന്നജം കൂടുതലാണ്. ഉയർന്ന അളവിലുള്ള അന്നജം അടങ്ങിയ ഭക്ഷണം ചൂടാക്കി കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. അരിയിലുള്ള ബാസില്ലസ് സെറസ് എന്ന ബാക്ടീരിയ ചൂടാക്കുമ്പോൾ പെരുകുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ പൂപ്പൽ വരാനുള്ള സാധ്യതയേറെയാണ്. ഫ്രിഡ്ജിൽ വച്ച് ചോറ് പുറത്തെടുക്കുമ്പോൾ ഇടയ്‌ക്കൊക്കെ വഴുവഴുപ്പ് തോന്നുന്നത് ഇക്കാര്യം കൊണ്ടാണ്. ഇങ്ങനെ പതിവായി ഫ്രിഡ്ജിൽ വച്ച ചോറ് കഴിച്ചാൽ ശരീരത്തിൽ വലിയ അളവിൽ പൂപ്പലെത്തും. ഇത് ആന്തരിക അവയവങ്ങളെ വരെ സാരമായി ബാധിക്കും. ചൂടാക്കുന്നതിന് പകരം വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാൻ ശ്രദ്ധിക്കുക. അധിക സമയം തിളപ്പിക്കരുത്. ഇതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ചെയ്യാവൂ.ച കഴിവതും ഒരു ദിവസത്തേക്കുള്ള ചോറ് മാത്രം വയ്‌ക്കാൻ ശ്രമിക്കുക.
ഇതുപോലെ തന്നെ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണവും വീണ്ടും ചൂടാക്കരുത്. കാരറ്റ്, ബീറ്ററൂട്ട്, സെലറി, തുടങ്ങിയ പച്ചക്കറികളും വീണ്ടും ചൂടാക്കരുത്. ഉരുളക്കിഴങ്ങും ശരീരത്തിൽ അന്നജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് വീണ്ടും ചൂടാക്കുന്നത് ബാക്ടീരിയ വർദ്ധിക്കുന്നതിന് വരെ കാരണമാകും. മുട്ടയും ഒരു തവണ മാത്രമേ ചൂടാക്കാവൂ. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ചൂടാക്കുമ്പോൾ വളരെ കുറയുന്നു. എണ്ണയും വലീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.