ചിക്കബല്ലാപ്പൂർ : വഖ്ഫ് അധിനിവേശം നടത്തിയ ഭൂമിയിൽ കൃഷിയിറക്കിയ കർഷകർക്കെതിരെ കേസെടുത്തു. വഖ്ഫ് ബോർഡ് വിവാദം കത്തിപ്പടരുന്ന കർണാടകയിലാണ് ഈ കിരാത നടപടി .
കർണാടകയിലെ മറ്റെല്ലാ പട്ടണങ്ങളെയും പോലെ ചിക്കബല്ലാപ്പൂരിലും കടുത്ത വഖ്ഫ് അധിനിവേശമാണ് നിലനിൽക്കുന്നത്. തലമുറകളായി കൃഷിചെയ്തു കൊണ്ടിരുന്ന വസ്തുവകകൾ കണ്ണിൽ ചോരയില്ലാത്ത വഖ്ഫ് മുദ്ര ചാർത്തുന്ന നിരവധി സംഭവങ്ങൾ ഇവിടെയും റിപ്പോർട് ചെയ്തിട്ടുണ്ട്.
ചിന്താമണി താലൂക്കിലെ തിമ്മസാന്ദ്ര വില്ലേജിൽ നിരവധി കർഷകരുടെ ഭൂമി രേഖയിൽ വഖ്ഫ് സ്വത്തായി രേഖപ്പെടുത്തി അധിനിവേശം നടത്തിയിട്ടുണ്ട്. ടി.എൻ.ബൈരാറെഡ്ഡി, എൻ.മുനിറെഡ്ഡി, എൻ.ചന്നകൃഷ്ണപ്പ, ലക്ഷ്മിദേവമ്മ, നാരായണപ്പ, വെങ്കടറെഡ്ഡി, ശ്രീരാമറെഡ്ഡി, നാഗമ്മ, കെ.ലക്ഷ്മമ്മ, തുടങ്ങി പത്തിലധികം കർഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇങ്ങിനെ പിടിച്ചെടുത്തത്
ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് സ്ഥലത്തെ ജാമിയ മസ്ജിദ് നേതൃത്വം കർഷക ഭൂമിക്ക് വേലികെട്ടുകയും ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്ന സൈൻബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ കർഷകർ സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലായി. ജാമിയ മസ്ജിദ് നടത്തിയ കയ്യേറ്റത്തെ എതിർക്കുകയും വഖ്ഫ് ആണെന്നുള്ള ഭൂമി രേഖകളെ വെല്ലുവിളിക്കുകയും ചെയ്ത ഈ ഗ്രാമവാസികൾ ഒരു ട്രാക്ടർ ഉപയോഗിച്ച് നിലം കൃഷി ചെയ്യാൻ തുടങ്ങി. ഇതോടെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ ഒത്തുകൂടി കർഷകരെ നേരിട്ടു. ഇതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങി.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. കൃഷിയിറക്കാൻ പോയ കർഷകരോട് ആ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതാണ് എന്ന് പറഞ്ഞ് ട്രാക്ടർ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് ജാമിയ മസ്ജിദ് കർഷകർക്കെതിരെ ഔദ്യോഗികമായി പരാതി നൽകി. ബിഎൻഎസ് നിയമത്തിലെ 324 (4), 329 (3) വകുപ്പുകൾ പ്രകാരം കർഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിക്കബല്ലാപ്പൂർ എസ്പി സുവൽ ചൗക്‌സെ, എഎസ്പി ആർഐ കാസിം എന്നിവർ തിമ്മസാന്ദ്ര ഗ്രാമത്തിലെത്തി പരിശോധന നടത്തി. ഗ്രാമത്തിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.















