ശബരിമല: അയ്യനെ സേവിക്കാൻ ഇരുമുടിക്കെട്ടുമായി മലകയറി മേൽശാന്തിമാർ; കാതിൽ മൂലമന്ത്രം ഓതി മേൽശാന്തിമാരായി അവരോധിച്ച് തന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല: അയ്യനെ സേവിക്കാൻ ഇരുമുടിക്കെട്ടുമായി മലകയറി മേൽശാന്തിമാർ; കാതിൽ മൂലമന്ത്രം ഓതി മേൽശാന്തിമാരായി അവരോധിച്ച് തന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 12:17 am IST
FacebookTwitterWhatsAppTelegram

സന്നിധാനം: ശരണം വിളികൾ മുഖരിതമായ അന്തരീക്ഷത്തിൽ സന്നിധാനത്ത് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു. ശബരില മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയുമാണ് ചുമതലയേറ്റത്.

ശരണ മന്ത്രങ്ങളുടെ അകമ്പടിയിൽ കണ്ഠരര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിദ്ധ്യത്തിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് വൈകിട്ട് വൃശ്ചികപൂജയ്‌ക്ക് മുന്നോടിയായി അയ്യന്റെ നട തുറന്നത്. നട തുറന്ന ശേഷം മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി മഹാ ആഴിയിൽ അഗ്‌നി തെളിയിച്ചു. ഇതിന് ശേഷമാണ് നിയുക്ത മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി സോപാനത്തേക്ക് ആനയിച്ചത്. നിയുക്ത മേൽശാന്തിമാരായിരുന്നു ആദ്യം പടി ചവിട്ടിയതും.

ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത്, ശബരിമലയിലെ ചുമതലയുള്ള എഡിജിപി ശ്രീജിത് എന്നിവരും പുതിയ മേൽശാന്തിമാരെ സ്വീകരിക്കാനെത്തിയിരുന്നു. സോപാനത്തിലിരുത്തിയ ഇരുവരും ശ്രീകോവിലിന് മുൻപിൽ നിന്ന് അയ്യപ്പനെ വണങ്ങി പ്രാർത്ഥിച്ചു. ശേഷം അരുൺകുമാർ നമ്പൂതിരിയെ ശ്രീകോവിലിന് മുൻപിൽ സോപാനത്ത് ഇരുത്തി കലശാഭിഷേകം നടത്തി തന്ത്രി ശ്രീകോവിലിലേക്ക് കൈപിടിച്ച് കയറ്റി. ദർശനത്തിനു ശേഷം മൂലമന്ത്രം ഓതിക്കൊടുത്തു മേൽശാന്തിയായി അവരോധിച്ചു. പിന്നീട് മാളികപ്പുറം മേൽശാന്തിയെയും ഇതേ രീതിയിൽ തൽസ്ഥാനത്തേക്ക് അവരോധിച്ചു.

വൃശ്ചിക പുലരിയിൽ മൂന്ന് മണിയ്‌ക്കാണ് നട തുറക്കുന്നത്. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിട്ടത്. ആദ്യ ദിവസം മുപ്പത്തിനായിരം തീർത്ഥാടകർ ആണ് അയ്യന്റെ സന്നിധിയിലേക്ക് എത്തിയത്. ഇനിയുള്ള രണ്ടു മാസക്കാലം നാടും നഗരവും അയ്യന്റെ നാമങ്ങൾ കൊണ്ട് നിറയും.

Tags: സന്നിധാനംSABARIMALALORD AYYAPPAഅരുൺകുമാർ നമ്പൂതിരിവാസുദേവൻ നമ്പൂതിരിമാളികപ്പുറം മേൽശാന്തിശബരില മേൽശാന്തി
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies