മുഖകാന്തിയ്‌ക്ക് വേണ്ടി വിവിധ മാർഗങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും. സോഷ്യൽ മീഡിയകളിൽ തെരഞ്ഞും ടെലിവിഷനിലെ പരിപാടികൾ കണ്ടുമൊക്ക പല ഫെയ്സ്പാക്കുകളും നാം പരീക്ഷിക്കാറുണ്ട്. ചിലരുടെ ചർമ്മത്തിന് എല്ലാ ഫെയ്സ്പാക്കുകളും അനുയോജ്യമായെന്ന് വരില്ല. ചിലതൊക്കെ പാർശ്വഫലങ്ങൾക്കും കാരണമാകാറുമുണ്ട്. എന്നാൽ ഒട്ടും ടെൻഷനില്ലാതെ ഞൊടിയിടയിൽ ഒരു ഫെയ്സ്പാക്ക് പരീക്ഷിക്കാം.
എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഫെയ്സ്പാക്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി കുറച്ച് ശർക്കരയും ഈന്തപ്പഴവും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് പച്ചരി പൊടിച്ചെടുത്തത് ചേർത്ത് ഇളക്കണം. ഇതിലേക്ക് കുറച്ച് തൈരും ചേർത്ത് കൊടുക്കാം. നന്നായി തണുത്തതിന് ശേഷം മാത്രം ഈ ഫെയ്സ്പാക്ക് മുഖത്ത് ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. പത്ത് മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയണം. മുഖം മുമ്പത്തേക്കാൾ കൂടുതൽ തിളക്കവും മൃദുലവുമാകുന്നത് നമുക്ക് നേരിട്ട് തന്നെ അനുഭവിച്ചറിയാം.
ഫ്രിഡ്ജിൽ വച്ച് ഒരുപാട് നാൾ ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാനും കഴിയും.
പാർശ്വഫലങ്ങളൊന്നും ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ ഈ ഫെയ്സ്പാക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. മുഖകാന്തി നൽകുന്നതോടൊപ്പം മുഖത്തുണ്ടാകുന്ന കരുവാളിപ്പും മുഖക്കുരുവും അകറ്റാൻ ഈ ശർക്കര ഫെയ്സ്പാക്ക് ഉത്തമമാണ്.















